Chapter Title : യക്ഷി [Arrow]
ഇപ്പൊ വന്നില്ലേ " അവൾ അത് പറഞ്ഞപ്പോ ഒരു കുസൃതി ചിരി ആ ശബ്ദത്തിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.
" ഇപ്പോഴും താൻ എന്റെ മുന്നിൽ വന്നില്ലല്ലോ ശബ്ദം മാത്രമല്ലെ ഉള്ളു? "
" എന്നെ കാണാൻ അത്രക്ക് കൊതി ആണോ??"
" ഹാ "
" പക്ഷെ എന്നെ കണ്ടാൽ ഒരു പ്രശ്നം ഉണ്ട്, എന്നെ കണ്ടവർ ആരും പിന്നെ
ജീവനോടെ ഇരുന്നിട്ടില്ല ".
" അത് സാരമില്ല തന്നെ കണ്ടിട്ട് മരിക്കുവാനാണേൽ അതിൽ പരം സന്തോഷം വേറെ ഇല്ല " ഞാൻ അത് പറഞ്ഞപ്പോ ഒരു പൊട്ടിച്ചിരി മുഴങ്ങി. പിന്നെ അത് നേർത്ത് നേർത്ത് ഇല്ലാതെ ആയി.
" പോയോ?? " ഞാൻ ചോദിച്ചു
" എന്നെ അത്രക്ക് ഇഷ്ടം ആണോ???"
അവളുടെ ആ ചോദ്യതിന് ഞാൻ മറുപടി കൊടുത്തില്ല. ചുമ്മാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ ചിരിയിൽ ഉണ്ടായിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത് എല്ലാം.
" കുളക്കടവിലേക്ക് വാ, ഞാൻ അവിടെ കാത്തിരിക്കും " അവൾ അത് പറഞ്ഞപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് തോന്നിയത്. ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു.
" ഹലോ എവിടെ മാഷേ?? " ഞാൻ കുളക്കടവിൽ ചെന്ന് വിളിച്ചു. പെട്ടന്ന് മുല്ലകാട് ഒന്ന് ഇളകി. അവിടെ നിന്ന് എന്തോ ഒഴുകി വരും പോലെ ഓളം പടവുകളുടെ അരികിലേക്ക് വന്നു. എന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വിടർന്നു. പടവിന്റെ അടുത്ത് ആയി വെള്ളം മുകളിലേക്ക് ഉയർന്നു വന്നു അത് പതിയെ അവളുടെ മുഖം ആയി രൂപം കൊണ്ടു.
💬 Comments
View all comments