Chapter Title : യക്ഷി [Arrow]
സ്‌പെഷ്യൽ വേണം എന്ന് പറഞ്ഞു എന്നേം കൊണ്ട് ഇറങ്ങിയത് ആണ്. പിന്നെ ഈവെനിംഗ് ഷോ കൂടി കണ്ടിട്ട് ആണ് വീട്ടിൽ തിരികെ എത്തിയത്.
ഞങ്ങൾ ചെന്നു കേറുമ്പോൾ അച്ചു ചേച്ചിയും സഞ്ജു വും ഞങ്ങളെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. അതുങ്ങളെ കൂട്ടാതെ സിനിമക്ക് കൂടി പോയി എന്ന് അറിഞ്ഞപ്പോ രണ്ടും എന്നെ കൊന്നില്ലന്നേ ഉള്ളു.
കറക്കം ഒരുപാട് കറങ്ങിയതിന്റെ ഷീണം ഉണ്ടായിരുന്നു എന്നത് കൊണ്ട് കിടന്നതും ഉറങ്ങിപ്പോയി.
രാത്രി ഒരുപാട് ആയിക്കാണും, റൂമിൽ ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് ആണ് ഞാൻ ഉണർന്നത്. തലയുടെ അരികിൽ ഒരു നിഴൽ രൂപം കണ്ടത് പോലെ തോന്നി പെട്ടന്ന് തന്നെ അത് മാഞ്ഞു പോയി. റൂമിൽ ആകെ ഒരു ഇളം നീല പ്രകാശം, എങ്ങും നല്ല കട്ടുമുല്ലയുടെ സുഗന്ധം. നനഞ്ഞു കുളിച് ആരോ ഇരുന്നത് പോലെ എന്റെ അരികിൽ ബെഡ്ഡ് നനഞ്ഞു കിടക്കുന്നു.
" ഇന്ന് എന്താ എന്നെ കാണാൻ വരാഞ്ഞേ, എന്നോട് പിണക്കം ആണോ?? " നേർത്ത തഴുകൽ പോലെ എന്റെ ചെവിയുടെ അരികിൽ ആരോ ചോദിച്ചു. ഞാൻ തിരിഞ്ഞു നോക്കി ആരെയും കണ്ടില്ല. എങ്കിലും എനിക്ക് ആളെ മനസ്സിലായി. ഒരു ചെറിയ ഭയം ഇല്ലാതെ ഇല്ല എങ്കിലും സന്തോഷം ആണ് മുന്നിട്ട് നിൽക്കുന്നത്.
" അതേ പിണക്കം ആണ് " ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.
" എന്തിനാ എന്നോഡ് പിണങ്ങുന്നേ?? " വീണ്ടും അതേ ശബ്ദം.
" ഞാൻ മാത്രം കാണാൻ വന്നിട്ട് എന്തിനാ?? ഒരിക്കൽ പോലും താൻ എന്റെ മുന്നിൽ വന്നിട്ടില്ലൊ "
"
💬 Comments
View all comments