Chapter Title : യക്ഷി [Arrow]
എന്ന് പറഞ്ഞത് മറന്നോ " തീത്തു വീണ്ടും ചൂടായി.
" ശരി ശരി ഞാൻ എഴുന്നേറ്റു ദേ വരുന്നു " എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റു നേരെ ഇരുന്നു അപ്പോഴാണ് എന്റെ തലയിണയുടെ അരികിൽ ഒരുപിടി മുല്ല പൂക്കൾ കിടക്കുന്നത് കണ്ടത്. ഞാൻ അത് എടുത്ത് ഒന്ന് മണത്തു നോക്കി. നല്ല സുഗന്ധം. ഇന്നലത്തെ രാത്രി ഞാൻ കൊണ്ട് വന്നത് ആവണം. അല്ല ഇന്നല പോന്നപ്പോൾ മുല്ലപൂക്കൾ ഒന്നും ഞാൻ കൊണ്ട് വന്നില്ല ഉറപ്പ്. ഒരുപക്ഷേ തീത്തുവോ മറ്റോ കൊണ്ട് വന്ന് ഇട്ടതാവണം. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി. പിന്നെ റൂമിന്റെ കൊളുത്ത് എടുത്തു പുറത്ത് ഇറങ്ങി.
" അല്ല ഞാൻ റൂം അകത്തു നിന്ന് പൂട്ടി ഇരിക്കുവാണല്ലോ അപ്പൊ പിന്നേ... ആ പൂക്കൾ എങ്ങനെ ??
" ഏട്ടൻ ഇത് എന്ത് ആലോചിച്ചു നിൽക്കുവാ വേഗം റെഡിയാക് " തീത്തു.
" ഹാ, വരുന്നു പെണ്ണെ " എന്നും പറഞ്ഞു ഞാൻ റെഡിയായി.
തീത്തു, പ്രീതി, പ്രീയ, പ്രേമി നാലു പേരും എന്നെ കാത്ത് താഴെ നിൽക്കുന്നുണ്ടായിരുന്നു. എന്റെ പെങ്ങളും ഇളയച്ഛന്റെ മക്കളും. ഞങ്ങൾ ഷോപ്പിംഗ് എന്ന പേരിൽ കടകൾ നിരങ്ങാൻ ഇറങ്ങി. നാലിനും ഒരേ പോലത്തെ ഡ്രസ്സ് വേണം എന്നും പറഞ്ഞു അലഞ്ഞു തിരിഞ് ഒരു വിധം ഡ്രസ്സ് ഒക്കെ സെറ്റ് ആക്കിയപ്പോ സമയം വൈകുന്നേരം ആയി. കല്യാണം പെണ്ണിന്റെ ഒപ്പം എല്ലാരും കൂടി ഡ്രസ്സ് എടുക്കാൻ ഒരു റൗണ്ട് നേരത്തെ പോയത് ആണ്, ഇത് ഇപ്പൊ റിസെപ്ഷ്യൻ
💬 Comments
View all comments