0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 844
ഉണ്ടോ?? ഞാൻ ഒന്നുമില്ല ന്ന് പറയും പോലെ ചുമൽ കൂച്ചി കാണിച്ചു. " താൻ തന്നെ ആണോ മുത്തശ്ശി പറയാറുള്ള കഥകളിലെ യക്ഷി?? " ഞാൻ അത് ചോദിച്ചപ്പോൾ അവൾ ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു. അത് കേട്ടപ്പോ എന്നിൽ ചെറുതായി ഭയം പടർന്നില്ലേ?? " മുത്തശി എന്താ പറഞ്ഞേ, ചെറുപ്പക്കാരെ കുളത്തിൽ മുക്കി കൊല്ലുന്ന പ്രതികാര ദാഹിആയ യക്ഷി എന്നാണോ??, എന്നാൽ അത് ഞാൻ തന്നെ ആണ് " അത് പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു. " പിന്നെ എന്തിനാ എന്നെ അന്ന് രക്ഷിച്ചത്?? " ഞാൻ അത് ചോദിച്ചപ്പോ അവളുടെ ചിരി നിന്നു. ആ മുഖത്തു വേറെ ഏതോ ഒരു ഭാവം വിടർന്നു, എനിക്ക് അത് എന്താണ് എന്ന് മനസ്സിലായില്ല, പ്രണയമോ വിരഹമോ അങ്ങനെ എന്തോ ഒന്ന്. " ഈ മുഖം ഇങ്ങനെ ഒരിക്കൽ കൂടി കാണാൻ " ഏറെ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു.
" മനസ്സിലായില്ല " ഞാൻ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ചോദിച്ചു. " അന്ന്, മരണത്തിന് വിട്ടു കൊടുത്തിരുന്നേൽ എനിക്ക് ഇങ്ങനെ, താടി ഒക്കെ വന്നു ഒത്ത ഒരാണായി എന്റെ തമ്പുരാൻ കുട്ടിയുടെ മുഖം വീണ്ടും കാണാൻ പറ്റില്ലായിരുന്നല്ലോ " ഒരു പുഞ്ചിരിയോടെ ആണ് അവൾ അത് പറഞ്ഞത്. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവളെ നോക്കി ഇരുന്നു. " പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ കുറച്ചതികം കാലം മുമ്പ് ഈ തറവാട്ടിൽ ഒരു വാല്യക്കാരി ഉണ്ടായിരുന്നു. ഒരു പതിനെട്ടു വയസ്സുകാരി, പ്രായത്തിന്റെ അവിവേകം ആവും അവൾക്ക് ഇവിടത്തെ ഇളം തലമുറക്കാരനോട് ഒരു ചെറിയ ഇഷ്ടം തോന്നി, ഒരിക്കിലും അർഹിക്കുന്നത് അല്ല, അതിന് ഉള്ള യോഗ്യത ഇല്ല എന്ന് അറിഞ്ഞിട്ടും അവൾക് തന്റെ വികാരം അടക്കാൻ ആയില്ല, അയാൾ അറിയാതെ അവൾ അയാളെ പ്രണയിച്ചു, ഒളിച്ചും പാത്തും കണ്ണ് നിറയെ അദ്ദേഹത്തെ കണ്ടു, ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു. ഇതേ പോലെ ഒരു രാത്രി ഈ പടവിൽ ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരിക്കുകയായിരുന്ന അവളെ ഞെട്ടിച്ചു കൊണ്ട് ഒരു രൂപം അവളുടെ പിറകിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹം ആയിരുന്നു അത്. "തമ്പുരാൻകുട്ടി എന്താ ഈ സമയത്ത് ഇവിടെ?? "എന്ന അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവളെ അദ്ദേഹം ചേർത്ത് പിടിച്ചു. "എന്താ ഈ കാട്ടണേ, വിടൂ " എന്നൊക്കെ പറഞ്ഞ് അവൾ

💬 Comments

View all comments