Chapter Title : യക്ഷി [Arrow]
കാത്ത് ഇരുന്നത് പൂജകളുടേം ഹോമങ്ങളുടേം നീണ്ട ഒരു നിര ആയിരുന്നു. ഒരുപാട് വഴിപാട്കൾ മുത്തശ്ശി നടത്തി. പക്ഷെ അതിന് ഒന്നും എന്നെ അവളെ പറ്റിയുള്ള ചിന്തകളിൽ നിന്ന് മാറ്റി നിർത്താൻ ഉള്ള കെൽപ്പ് ഇല്ലാരുന്നു. എന്റെ ഓർമ്മകളിൽ അവൾ നിറഞ്ഞു നിന്നു. വീണ്ടും അവളെ കാണാൻ കൊതിച്ചു.
പേടി മൂലം കുളത്തിന്റെ പരിസരത്തു പോലും പോകാറില്ലായിരുന്ന ഞാൻ അവിടെ നിന്ന് മാറാതെ ആയി. മുത്തശ്ശി യുടേം മറ്റും കണ്ണ് തെറ്റിയാൽ ഞാൻ കുളകടവിലേക്ക് ഓടും. പക്ഷെ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ല. എന്റെ ഈ മാറ്റം ഏറ്റവും ഭയപ്പെടുത്തിയത് മുത്തശ്ശിയെ ആണ്, ബാധ കേറി, വശീകരിച്ചു എന്നൊക്കെ പറഞ്ഞു മുത്തശി ഒരുപാട് പൂജാ വിധികൾക്ക് മുന്നിൽ എന്നെ കൊണ്ട് ഇരുത്തി. ഞാൻ മാറിയില്ല. എന്നാൽ ഈ അവസരം നല്ലത് പോലെ ഉപകാരപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു, എന്റെ അച്ഛൻ. അച്ഛൻ തന്റെ കുരുട്ട് ബുദ്ധി പ്രവർത്തിപ്പിച്ചു. എനിക്ക് ഒരു മാറ്റം വേണം ഇത് ഇങ്ങനെ പോയാൽ അപകടം ആണെന്ന് ഒക്കെ പറഞ്ഞു മുത്തശ്ശിയെ അച്ഛൻ വിശ്വസിപ്പിച്ചു. എന്നേയും അമ്മയെയും പെങ്ങളെയും കൂട്ടി അച്ഛൻ സ്റ്റേറ്റ്സിലേക്ക് പറന്നു.
നാടും വീടും മുത്തശ്ശിയേയും കൂട്ടുകാരെയും അച്ചുചേച്ചിയെയും ബാക്കി ഉള്ളവരേം ഒന്നും വിട്ടുപോവാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു പ്രതേകിച്ചു ആ വെള്ളക്കണ്ണുകാരിയെ. പക്ഷെ എനിക്ക് വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. അങ്ങനെ നാട്ടിൽ നിന്ന് പറിച്ചു നട്ടിട്ട് ഇപ്പൊ നീണ്ട പത്ത് കൊല്ലം ആയിരിക്കുന്നു, എല്ലാ കൊല്ലവും അവധിക്ക് നാട്ടിൽ വരും എല്ലാരേം കാണും രണ്ട് മാസം പഴയ ഓർമ്മകൾ പുതുക്കും പുതിയ
💬 Comments
View all comments