Chapter Title : യക്ഷി [Arrow]
അവൾ വെള്ളത്തിൽ അലിഞ്ഞു ചേർന്നു. ഞാൻ വീണ്ടും മയക്കത്തിൽ ആണ്ടു.
ബോധം തെളിഞ്ഞപ്പോ കരഞ്ഞു കലങ്ങിയ കണ്ണുമായി കട്ടിലിൽ എന്റെ അരികിൽ കിടക്കുന്ന അച്ചു ചേച്ചിയെ ആണ് കണ്ടത്, ഞാൻ എഴുന്നേറ്റ് ഇരുന്നു. നെറ്റിൽ എന്തോ പറ്റിപിടിച്ചിരിക്കുന്നു, തൊട്ടു നോക്കിയപ്പോ നെറ്റിയിൽ നനച്ച് ഇട്ടിരുന്ന തുണി ആണ്. എന്റെ അനക്കം കേട്ട് ആവണം ചേച്ചി ഉണർന്നു, ഞാൻ എഴുന്നേറ്റു എന്ന് കണ്ടപ്പോ ചേച്ചി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തും കവിളിലും ഒക്കെ ഒരുപാട് ഉമ്മ തന്നു. ചേച്ചിയുടെ കരച്ചിലും പിഴിച്ചിലും കേട്ട് അമ്മയും മറ്റുള്ളവരും വന്നു. ഒറ്റക്ക് കുളത്തിൽ പോയതിന് ചേച്ചിക്കും എനിക്ക് ഒരുപാട് വഴക്ക് കിട്ടി. ഞാൻ ഒരു പകൽ മുഴുവൻ പനിച്ചു കിടന്നു അത്രേ. അത്ര നേരം മുഴുവൻ ചേച്ചി എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട് ഇരുന്നു. പാവം ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും കഞ്ഞി കുടിച്ചു. എന്തായാലും അന്നത്തെ ആ ദിവസം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി.
എങ്കിലും മനസ്സിൽ നിന്ന് മായാതെ ഉണ്ടായിരുന്നത് എന്നെ രക്ഷിച്ച ആ വെള്ളകണ്ണുകാരിയുടെ മുഖം ആയിരുന്നു. കണ്ടത് ഒക്കെ സത്യമോ അതോ മിഥ്യയോ സത്യം ആണെകിൽ ആരാണ് അവൾ, അവൾ ആകുമോ മുത്തശ്ശി പറയാറുള്ള ആ ജലയക്ഷി, ആണെങ്കിൽ എല്ലാരേം കൊല്ലുന്ന അവൾ എന്നെ രക്ഷിച്ചത് എന്തിനാവും, അവളെ മുൻപ് എപ്പോഴോ കണ്ടത് പോലെ എനിക്ക് തോന്നിയത് എന്താവും അങ്ങനെ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നിൽ ഉദിച്ചു.
ഞാൻ കണ്ട പെണ്ണിനെ പറ്റി മുത്തശ്ശിയോട് പറഞ്ഞു പിന്നെ എന്നെ
💬 Comments
View all comments