Chapter Title : യക്ഷി [Arrow]
അങ്ങോട്ടു ചെന്നു. പക്ഷെ കയ്യ് എത്തുന്ന ഇടത്ത് ഒന്നും നല്ല പൂക്കൾ ഉണ്ടായിരുന്നില്ല. ഞാൻ വെള്ളത്തിലേക്ക് ഇറങ്ങി നിന്നിരുന്ന ഒരു കുല പൂവ് പറിക്കാൻ മുന്നോട്ട് ആഞ്ഞു. കാലു വഴുക്കി കുളത്തിലേക്ക് വീണു. കരയുടെ തൊട്ട് പറ്റെ ആയിരുന്നു എങ്കിലും ആ ഭാഗത്ത് ഒക്കെ നല്ല ആഴം ഉണ്ടായിരുന്നു.
നീന്തൽ അറിയാത്ത ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങി കൈ കാലിട്ട് അടിച്ചു. ചേച്ചി എന്റെ പേര് വിളിച്ചു അലറി കരയുന്നത് ഞാൻ അവ്യക്തമായി കേട്ടു. കുളം വീടിന്റെ അടുത്ത് നിന്ന് അകലെ ആയത് കൊണ്ട് ആരും കേട്ടു കാണില്ല ചേച്ചി, പണിക്കാരെ വിളിക്കാൻ ഓടി. എന്റെ കൈ കാലുകൾ തളർന്നു, ഞാൻ വെള്ളത്തിലേക്കു താഴ്ന്നു പോയി. മരണത്തെ കണ്മുന്നിൽ കണ്ടു, ആ നിമിഷം ആണ് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരു കൈ എന്നെ ചുറ്റി പിടിച്ചത്, ഒരു സ്ത്രീരൂപം മുഖം ഒന്നും വ്യക്തമായില്ല, അവൾ എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തി. ബോധം മറയുന്നതിന്റെ ഇടയിലും ആ ശരീരത്തിന്റെ ചൂടും മൃദുലതയും ഞാൻ അറിഞ്ഞു.
പിന്നെ കണ്ണ് തുറക്കുമ്പോൾ വെള്ളത്തിനോട് ചേർന്ന പടവിൽ കിടക്കുകയായിരുന്നു ഞാൻ. തലയും വലതു കയ്യും വെള്ളത്തിന്റെ പുറത്ത് ഇട്ടുകൊണ്ട് അവൾ എന്റെ അരികിൽ ഉണ്ട്, ആ കൈ എന്റെ മുഖത്തിന് നേരെ പിടിച്ചു, പാവകളിക്കാർ നൂൽ കൊണ്ട് പാവയെ നിയന്ത്രിക്കുന്ന പോലെ അവൾ എന്റെ വയറ്റിലെ വെള്ളം വായിൽ കൂടെ പുറത്തേക്ക് വലിച്ച് എടുത്തു. പിന്നെ ആ വെളുത്ത കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി, എന്റെ നെറ്റിൽ ഒരു ചുംബനം നൽകിയിട്ട്
💬 Comments
View all comments