0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 840
മുഴുവൻ ചേച്ചി എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട് ഇരുന്നു. പാവം ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും കഞ്ഞി കുടിച്ചു. എന്തായാലും അന്നത്തെ ആ ദിവസം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി. എങ്കിലും മനസ്സിൽ നിന്ന് മായാതെ ഉണ്ടായിരുന്നത് എന്നെ രക്ഷിച്ച ആ വെള്ളകണ്ണുകാരിയുടെ മുഖം ആയിരുന്നു. കണ്ടത് ഒക്കെ സത്യമോ അതോ മിഥ്യയോ സത്യം ആണെകിൽ ആരാണ് അവൾ, അവൾ ആകുമോ മുത്തശ്ശി പറയാറുള്ള ആ ജലയക്ഷി, ആണെങ്കിൽ എല്ലാരേം കൊല്ലുന്ന അവൾ എന്നെ രക്ഷിച്ചത് എന്തിനാവും, അവളെ മുൻപ് എപ്പോഴോ കണ്ടത് പോലെ എനിക്ക് തോന്നിയത് എന്താവും അങ്ങനെ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നിൽ ഉദിച്ചു. ഞാൻ കണ്ട പെണ്ണിനെ പറ്റി മുത്തശ്ശിയോട് പറഞ്ഞു പിന്നെ എന്നെ കാത്ത് ഇരുന്നത് പൂജകളുടേം ഹോമങ്ങളുടേം നീണ്ട ഒരു നിര ആയിരുന്നു. ഒരുപാട് വഴിപാട്കൾ മുത്തശ്ശി നടത്തി. പക്ഷെ അതിന് ഒന്നും എന്നെ അവളെ പറ്റിയുള്ള ചിന്തകളിൽ നിന്ന് മാറ്റി നിർത്താൻ ഉള്ള കെൽപ്പ് ഇല്ലാരുന്നു. എന്റെ ഓർമ്മകളിൽ അവൾ നിറഞ്ഞു നിന്നു. വീണ്ടും അവളെ കാണാൻ കൊതിച്ചു.
പേടി മൂലം കുളത്തിന്റെ പരിസരത്തു പോലും പോകാറില്ലായിരുന്ന ഞാൻ അവിടെ നിന്ന് മാറാതെ ആയി. മുത്തശ്ശി യുടേം മറ്റും കണ്ണ് തെറ്റിയാൽ ഞാൻ കുളകടവിലേക്ക് ഓടും. പക്ഷെ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ല. എന്റെ ഈ മാറ്റം ഏറ്റവും ഭയപ്പെടുത്തിയത് മുത്തശ്ശിയെ ആണ്, ബാധ കേറി, വശീകരിച്ചു എന്നൊക്കെ പറഞ്ഞു മുത്തശി ഒരുപാട് പൂജാ വിധികൾക്ക് മുന്നിൽ എന്നെ കൊണ്ട് ഇരുത്തി. ഞാൻ മാറിയില്ല. എന്നാൽ ഈ അവസരം നല്ലത് പോലെ ഉപകാരപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു, എന്റെ അച്ഛൻ. അച്ഛൻ തന്റെ  കുരുട്ട് ബുദ്ധി പ്രവർത്തിപ്പിച്ചു. എനിക്ക് ഒരു മാറ്റം വേണം ഇത് ഇങ്ങനെ പോയാൽ അപകടം ആണെന്ന് ഒക്കെ പറഞ്ഞു മുത്തശ്ശിയെ അച്ഛൻ വിശ്വസിപ്പിച്ചു. എന്നേയും അമ്മയെയും പെങ്ങളെയും കൂട്ടി അച്ഛൻ സ്റ്റേറ്റ്സിലേക്ക് പറന്നു. നാടും വീടും മുത്തശ്ശിയേയും കൂട്ടുകാരെയും അച്ചുചേച്ചിയെയും ബാക്കി ഉള്ളവരേം ഒന്നും വിട്ടുപോവാൻ എനിക്ക് ഇഷ്ടം ഇല്ലായിരുന്നു പ്രതേകിച്ചു ആ വെള്ളക്കണ്ണുകാരിയെ. പക്ഷെ എനിക്ക് വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. അങ്ങനെ നാട്ടിൽ നിന്ന് പറിച്ചു നട്ടിട്ട് ഇപ്പൊ നീണ്ട പത്ത് കൊല്ലം ആയിരിക്കുന്നു, എല്ലാ കൊല്ലവും അവധിക്ക് നാട്ടിൽ വരും എല്ലാരേം കാണും രണ്ട് മാസം പഴയ ഓർമ്മകൾ പുതുക്കും പുതിയ

💬 Comments

View all comments