Chapter Title : യക്ഷി [Arrow]
പണ്ടെങ്ങോ കുളത്തിൽ വീണു മരിച്ച ഒരു വാല്യക്കാരിയുടെ ആത്മാവ് കുളത്തിൽ ഉണ്ട് അത്രേ. ഉഗ്ര രൂപിണി ആയ ജലയക്ഷിയുടെ രൂപം പ്രാപിച്ച അവൾ സന്ധ്യ കഴിഞ്ഞു കടവിൽ വരുന്ന തറവാട്ടിലെ ചെറുപ്പക്കാരെ ഒക്കെ മുക്കി കൊല്ലും പോലും. ഒരു സില്ലി സ്റ്റോറി പക്ഷെ പണ്ട് ആ കഥകൾ കെട്ട് ഞാൻ പേടിച്ചതിന് കയ്യും കണക്കും ഇല്ല. എത്ര എത്ര രാത്രികൾ ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട് എന്നോ. കുളം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടി വരുന്നത് മുത്തശ്ശി പറഞ്ഞ് തന്ന കഥയിലെ കൂർത്ത ചോര ഇറ്റു വീഴുന്ന പല്ലും നഖവും ജ്വലിക്കുന്ന കണ്ണുകളും ഉള്ള ജലയക്ഷിയുടെ രൂപം ആണ്. അത് കൊണ്ട് തന്നെ കുളക്കടവിൽ പോവുന്ന പോയിട്ട് തൊടിയിലെ ആ ഭാഗത്തേക്ക് നോക്കുക പോലും ചെയ്യില്ലായിരുന്നു ഞാൻ. അത്രക്ക് ധൈര്യം ആയിരുന്നു. പക്ഷെ ഒറ്റ ദിവസം കൊണ്ട് ആണ് അതെല്ലാം മാറി മറിഞ്ഞത്.
ഞാനും അച്ചു ചേച്ചിയും മാത്രേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ ബാക്കി പിള്ളേർ സെറ്റ് എല്ലാം എവിടെ യോ പോയിരിക്കുവായിരുന്നു. അച്ചു ചേച്ചി എന്ന് പറഞ്ഞാൽ അശ്വനി വല്യച്ഛന്റെ മൂത്ത മോള്. രാവിലെ ചേച്ചി എന്നോ കുളത്തിൽ കുളിക്കാൻ പോവാൻ കൂട്ട് വരാവോ എന്ന് ചോദിച്ചു. ഞാൻ അന്ന് പത്തിൽ പഠിക്കുകയാണ്. പൊടി മീശ ഒക്കെ വന്നു വലിയ ഒരു ആണായി എന്ന് ഒരു തോന്നൽ ഒക്കെ ഉള്ള സമയം. എനിക്ക് പേടി ആണെന്ന് പറയാൻ ഒരു ചമ്മൽ ഉള്ളത് കൊണ്ട് ഇല്ലാത്ത ധൈര്യം സംഭരിച്ചു ചേച്ചിയുടെ ഒപ്പം ചെന്നു. പകൽ ആണ് ചേച്ചി ഒപ്പം ഉണ്ട്
💬 Comments
View all comments