0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 1.6K
ആഗ്രഹിച്ചിരുന്ന ഒരാൾ ആണ്. മുത്തശ്ശിയുടെ എതിർപ്പ് ഒന്ന് കൊണ്ട് മാത്രം ആണ് അത് നടക്കാതെ പോയത്. തറവാട്ടിലെ ഏക ആൺതരി ഞാൻ ആയത് കൊണ്ട് മുത്തശ്ശിയുടെ പെറ്റ് ആണ്. അത് കൊണ്ട് തന്നെ എന്നെ നാട്ടിൽ നിന്ന് കൊണ്ടുപോവാൻ മുത്തശ്ശി സമ്മതിച്ചിരുന്നില്ല. എന്നെ നാട്ടിൽ നിർത്തി പോവാൻ അച്ഛനും താല്പര്യം ഇല്ലായിരുന്നു അത് കൊണ്ട് അച്ഛൻ അമർഷം ഒതുക്കി കഴിഞ്ഞു. എല്ലാം മാറിയത് ഞാൻ പത്തിലോ മറ്റോ പഠിക്കുന്നു സമയം ആയിരുന്നു. ഞങ്ങളുടെ തൊടിയിൽ ഒരു കുളം ഉണ്ട്, കുളം എന്ന് പറഞ്ഞാൽ മൂന് ആൾ താഴ്ച്ച ഒക്കെ ഉള്ള വളരെ വലിയ കുളം. കുളത്തിലേക്ക് ഇറങ്ങാൻ ഒരു സൈഡിൽ പടികെട്ടുകളും കുളപ്പുരയും ഒക്കെ ഉണ്ട്. ബാക്കി കുളത്തിന്റെ ചുറ്റും മുഴുവൻ കാടു പിടിച്ചു കിടക്കുവാണ്. പടികെട്ടുകളുടെ നേരെ എതിർ വശത്തു മുഴുവൻ കാട്ടുമുല്ല പിടിച്ച് നിൽക്കുന്നു, ആ സൈഡിന്റെ ഒരു അറ്റത്തു നിന്ന് തുടങ്ങി മറു അറ്റത്തേക്ക് മുഴുവനും ആയിരുന്നു അങ്ങനെ കാടു പിടിച്ചു നിൽക്കുന്ന കാട്ടുമുല്ല. കൊറേ ഒക്കെ വെള്ളത്തിലേക്കും ഇറങ്ങിയിരിക്കുന്നു. മുല്ലകൾ പൂക്കാത്ത സമയം ഇല്ല വർഷം മുഴുവൻ അങ്ങനെ വെളുത്ത മുല്ലകൾ പൂത്തു നിൽക്കുന്നത് കാണാൻ തന്നെ ഒരു ചേല് ആണ്. ആരും ഇറുത്ത് എടുക്കാൻ ഇല്ലാത്തത് കൊണ്ട് പൂത്തു വീഴുന്ന മുല്ലകൾ പൂക്കൾ എല്ലാം കുളത്തിൽ അങ്ങനെ ഒഴുകി നടക്കും.
പക്ഷെ ഈ കാഴ്ചകൾ ഒന്നും ആസ്വദിക്കാൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലായിരുന്നു. കുളക്കടവ് ഞങ്ങൾ കുട്ടികൾക്ക് ഓഫ്‌ലിമിറ്റ് ആണ്. പ്രതേകിച്ച് എനിക്ക്. ഒരു മുത്തശ്ശി കഥ ആണ് കാരണം.

💬 Comments

View all comments