0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 1.6K
എന്റെ മാറ്റം കാരണം ഗുണം ഉണ്ടായത് എന്റെ അച്ഛന് ആയിരുന്നു എനിക്ക് ഒരുമാറ്റം വേണം എന്നുപറഞ് എന്നേയും അമ്മയെയും പെങ്ങളേം കൂട്ടി സ്റ്റേറ്റ്സിലേക്ക് പോയി മുത്തശ്ശിക്ക് ആണേൽ എതിർക്കാനും പറ്റിയില്ല. Oh ഇങ്ങനെ വക്കും മൂലയും കേട്ടിട്ട് ഒന്നും അങ്ങട് കത്തുന്നില്ലല്ലേ,  ഞാൻ എന്നെ പരിചയപ്പെടുത്തി കൊണ്ട് തന്നെ തുടങ്ങാം. നേരത്തെ പറഞ്ഞല്ലോ ഞാൻ ആദിദേവ് നടരാജ്, ആദി എന്ന് വിളിക്കും, നാട്ടിലെ അത്യാവശ്യം പേരുകേട്ട തറവാട്ടിലെ ഏറ്റവും ഇളയ തലമുറയിലെ ഏക ആൺതരി. എന്റെ താഴെ ഒരു പെങ്ങൾ അഥിതി നടരാജ്,  അമ്മ സാവിത്രി നടരാജ്, അച്ഛൻ നടരാജ്. ഞങ്ങൾ ഇപ്പൊ സ്റ്റേറ്റ്സിൽ സെറ്റിൽഡ് ആണ്. ഞാൻ കോളേജ് കംപ്ലീറ്റ് ചെയ്തിട്ടു ഇപ്പൊ അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. എന്റെ അച്ഛന് രണ്ടു സഹോദരന്മാർ ആണ്, ശിവരാജും ജയരാജും.  അവർക്ക് രണ്ടുപേർക്കും ആയി മൊത്തം അഞ്ചു പെണ്മക്കൾ എന്റെ പെങ്ങൾ കൂടി ചേരുമ്പോ മൊത്തം ആറു പെങ്ങന്മാർ. പിന്നെ അമ്മായി മാരുടെ മക്കൾ വേറെ. എനിക്ക് പതിനാറു വയസ് ഉള്ളത് വരെ നാട്ടിൽ തറവാട്ടിൽ കൂട്ടുകുടുംബമായി ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. മുത്തശ്ശൻ മുത്തശ്ശി അച്ഛൻ അമ്മ വല്യച്ഛൻ വല്യമ്മാ ഇളയച്ഛൻ ഇളയമ്മ പിന്നെ പെങ്ങമ്മാരുടെ ഒരു പട അങ്ങനെ ഒരു വലിയ കൂട്ട്കുടുംബം. വല്യച്ഛൻ ആയിരുന്നു കൃഷിയും തോട്ടവും പറമ്പും ഒക്കെ നോക്കിയിരുന്നത്, അച്ഛനും ഇളയച്ഛനും ബിസിനസും കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. എന്റെ അച്ഛന് ഈ നാടും വീടും നൊസ്റ്റാൾജിയ ഒന്നും ഉള്ള ടൈപ്പ് അല്ല. പുള്ളി പണ്ട് തൊട്ടേ പുറത്ത് എവിടെഎങ്കിലും സെറ്റിൽ ആവണം എന്ന്

💬 Comments

View all comments