Chapter Title : യക്ഷി [Arrow]
കൊച്ച് വട്ട് ആണ്, കൊച്ചൊന്നും അല്ല കേൾക്കുമ്പോ നിങ്ങൾക്ക് തോന്നാം എനിക്ക് മുഴുത്ത വട്ട് ആണെന്ന് , എനിക്ക് ഒരാളോട് പ്രണയമാണ്, അവളെ ഞാൻ കണ്ടിട്ടില്ല, അല്ല കണ്ടിട്ടില്ലന്ന് തീർത്തു പറയാൻ പറ്റൂല്ല കണ്ടിട്ടുണ്ട് ഒരു മിന്നായം പോലെ, പണ്ട് കാൽ വഴുതി ഈ കുളത്തിൽ വീണ് മുങ്ങി ചാവാൻ തുടങ്ങിയപ്പോ, കുളത്തിന്റെ അടിയിൽ നിന്ന് പൊങ്ങി വന്ന കൈ, എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തിയ അവളുടെ ശരീരത്തിന്റെ ഇളം ചൂട്, വെള്ളത്തിൽ വെള്ളത്തിന്റെ ഓളത്തിന് അനുസരിച് ഇളകി ആടുന്ന മുടി, അതിലുപരി അവളുടെ വെള്ള നിറമുള്ള ആ കണ്ണുകൾ എല്ലാം ഒരു മിന്നായം പോലെ കണ്ടത് ഞാൻ ഇപ്പൊഴും ഓർക്കുന്നു.
അതേ, മുത്തശ്ശിയുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ അവൾ ഒരു യക്ഷി ആണ്, തറവാട്ടുകുളത്തിന്റെ അടിയിൽ താമസിക്കുന്ന ജലയക്ഷി. Yup ഞാൻ ഒരു യക്ഷിയെ യാണ് പ്രേമിച്ചോണ്ട് ഇരിക്കുന്നത് . അന്ന് എനിക്ക് ഒരു പതിനഞ്ചു വയസ് പ്രായം കാണും, അതുവരെ ജലയക്ഷിയുടെ കഥകൾ കേട്ട് രാത്രിയിൽ
ഞെട്ടി ഉണർന്നിട്ട് വരെ ഉള്ള ഞാൻ അതിനു ശേഷം കുളക്കടവിലെ സ്ഥിരം സന്ദർശകൻ ആയി. എനിക്ക് ബാധ കേറി എന്നൊക്ക പറഞ്ഞ് മുത്തശ്ശി ഒരുപാട് പൂജയും ഹോമങ്ങളും ഒക്കെ നടത്തി, ബട്ട് എനിക്ക് ഉണ്ടോ വല്ല മാറ്റവും. പക്ഷെ അതിനു ശേഷം ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല, എന്നാലും കുളക്കടവിൽ ചെന്നിരിക്കുന്ന സമയങ്ങളിൽ പലപ്പോഴും ഞാൻ കാട്ടുമുല്ലയുടെ മണം അനുഭവിച്ചിട്ടുണ്ട്, അന്ന് അവൾ എന്നെ രക്ഷിച്ചു സമയത്ത് അവിടെ ആകെ ആ ഗന്ധം ആയിരുന്നു. എന്തായാലും
💬 Comments
View all comments