Chapter Title : യക്ഷി [Arrow]
കൊന്നു, അതാണ് അവർ പറഞ്ഞ കഥ. അവരെ രണ്ട് പേരെയും കൊന്നത് പോരാഞ്ഞിട്ട്, അവരുടെ സ്വപ്‌നങ്ങൾ തകർത്തത് പോരാഞ്ഞിട്ട് അവളുടെ തമ്പുരാൻകുട്ടിയേ കൊന്നതിന്റെ പഴി കൂടി അവളുടെ തലയിൽ അവർ കെട്ടി വെച്ചു.
അവളിൽ പക ആഞ്ഞു കത്തി, അവൾ വർഷങ്ങൾ കാത്തിരുന്നു, കാലവും പകയും അവൾക്ക് ശക്തി നൽകി അവൾ ഉഗ്രരൂപിണി ആയി മാറി, അവരെ രണ്ടുപേരയും അവൾ ഇതേ കുളത്തിൽ മുക്കികൊന്നു. എന്നിട്ടും പക ഒടുങ്ങാതെ അവരുടെ ചോരയിൽ ജനിച്ച ഓരോ ആൺതരിയേയും അവളുടെ കോപത്തിന് ഇര ആക്കി, ഈ കൈ കൾ കൊണ്ട് അവരുടെ അവസാന ശ്വാസവും നിൽക്കുന്ന വരെ കുളത്തിൽ മുക്കികൊന്നു, അവരുടെ മരണ വെപ്രാളം കണ്ടു മനസ്സ് തുറന്നു ചിരിച്ചു " അവൾ ഇത്രയും പറഞ്ഞിട്ട് വീണ്ടും പൊട്ടിചിരിച്ചു ഇടിമുഴക്കം പോലെ നേരത്തെക്കാളും ശക്തിയിലും മുഴക്കത്തിലും. പക്ഷെ ഇത്തവണ ഒരു തരിമ്പു പോലും ഭയം എന്നിൽ വന്നില്ല, പകരം വല്ലാത്ത ഒരു നോവ്, ഹൃദയം നുറുങ്ങുന്ന പോലെ ഞാൻ മുന്നോട്ട് ആഞ്ഞു അവളുടെ മുഖം എന്റെ ഉള്ളം കൈയിൽ എടുത്തു.
" ജാനകി " പതിയെ വിളിച്ചു. അവളുടെ ചിരി നിലച്ചു, അത്ഭുതം നിറഞ്ഞ
ഭാവത്തിൽ എന്നെ നോക്കി. എനിക്കും അത്ഭുതം ആയിരുന്നു ജാനകി ജാനു ഞാൻ ആ പേര് പലയാവർത്തി മനസ്സിൽ ഉരുവിട്ടു എനിക്ക് ആരാണ് ആ പേര് പറഞ്ഞ് തന്നത് അറിയില്ല, ഒന്ന് മാത്രം അറിയാം എനിക്ക് പ്രീയപ്പെട്ട ആരുടെയോ പേര്ആണ് അത്.
അവൾ എന്റെ കയ്യുടെ പുറത്ത് അവളുടെ കൈ വെച്ചു. എന്റെ കൈ ഒന്ന്
💬 Comments
View all comments