0%

Chapter Title : യക്ഷി [Arrow]

Author : Arrow Read All Parts 1.7K
" ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം " കിതപ്പ് ഒക്കെ ഒന്ന് ആറിയപ്പോ ഞാൻ അവളുടെ മുടിഇഴകൾ തഴുകി വിട്ടു കൊണ്ട് അവളോട്‌ പറഞ്ഞു. എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ അവൾ വേറെ ഒന്നും പറഞ്ഞില്ല. എന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി മുഖം പൂഴ്ത്തി കിടന്നു. ഞാനും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല. ഉണർന്നപ്പോഴും നേരം പുലർന്നിട്ട് ഉണ്ടായിരുന്നില്ല.  കണ്ണ് തിരുമി എഴുന്നേറ്റു ഞാൻ ചുറ്റും ഒന്ന് നോക്കി. ഞാൻ ഉടുത്തിരുന്ന മുണ്ട് ഒക്കെ അഴിഞ്ഞു കിടക്കുവായിരുന്നു. ഞാൻ അത് എടുത്തുടുത്തു. അവളെ അവിടെ ഒന്നും കാണാൻ ഇല്ല. " ജാനു " ഞാൻ കുളത്തിലേക്ക് നോക്കി വിളിച്ചു. ഒരു അനക്കവും ഉണ്ടായില്ല. അപ്പൊ കഴിഞ്ഞത് ഒക്കെ ഒരു സ്വപ്നം ആയിന്നോ. സങ്കടത്തോടെ ഞാൻ എന്റെ റൂമിൽ പോയികിടന്നു. നല്ല ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നപ്പോഴേ ഉറങ്ങിപ്പോയി. എന്തോ വലിയ ബഹളം കേട്ട് ആണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. എഴുന്നേറ്റു ചെന്നു നോക്കിയപ്പോ മുത്തശ്ശിയും അമ്മയും ഒക്കെ കരയുകയാണ് എന്താണ് കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. തൊടിയിലൂടെ ആരെക്കെയോ ഓടുന്നുണ്ട്. ഞാൻ അങ്ങോട്ട്‌ ചെന്നു. അവർ കുളത്തിന് അടുത്തേക്ക് ആണ് പോവുന്നത്. ഞാൻ ചെല്ലുമ്പോൾ കുളക്കടവിൽ ഒരുപാട് പേർ കൂടി നിൽപ്പുണ്ട് ഞാൻ അവരെ കടന്ന് കടവിലേക്ക് ചെന്നു, അവിടെ വെള്ളത്തിൽ പടവിനോടു ചേർന്ന് ചേതനയറ്റ ഒരു ശരീരം ഞാൻ കണ്ടു. ഒരു

💬 Comments

View all comments