0%

Chapter Title : ? യക്ഷി ? [സാത്താൻ?]

Author : Kambikathakal Read All Parts 454

മാറും. അവൾ നിനക്ക് വേണ്ടതൊക്കെ തന്നു നിന്നെ അനുഗ്രഹിക്കും. " അത്രയും പറഞ്ഞ ശേഷം അയാൾ അവിടെ നിന്നും നടന്നകന്നു.

പല ശബ്ദങ്ങളും കേളുവിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. മൃഗങ്ങളും പ്രകൃതിയും അവനെ ഉണർത്തുവാൻ ശ്രമിച്ചു പക്ഷെ തന്റെയുള്ളിലെ ദൃഢനിശ്ചയം അവനെ അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ ദിഗംബരൻ പറഞ്ഞത് പ്രകാരം തന്റെ ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാൻ സഹായിച്ചു. അല്ലങ്കിൽ അതിനുള്ള കഴിവുകൾ അവൻ നേടിയെടുത്തുകഴിഞ്ഞിരുന്നു.

പിറ്റേ ദിവസം അതായത് അമാവാസി ദിവസം രാത്രിയുടെ മധ്യത്തിൽ ആണു ദിഗംബരൻ തിരികെ എത്തിയത്. അയാൾ വന്നപാടെ തന്നെ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. നീണ്ട ഏഴു വർഷത്തെ നിദ്രയിലേക്ക് കടക്കാൻ അയാളും തയ്യാറായി കഴിഞ്ഞിരുന്നു.

തന്റെ ആത്മാവിനെ കേളുവുമായി ലയിപ്പിച്ചുകൊണ്ട് ആ യക്ഷിയെ പ്രത്യക്ഷയാക്കി അവന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുകൊടുക്കാൻ അയാളും തയ്യാറായി കഴിഞ്ഞിരുന്നു.

കേളുവിനഭിമുഖമായി ഒരുക്കിയ പീഠത്തിൽ ദിഗംബരനും ഉപവിഷ്ടനായി. ശേഷം കണ്ണുകൾ രണ്ടും അടച്ചു കൈകൾ രണ്ടും കേളുവിന്റെ പാതങ്ങളിൽ സ്പർശിച്ചുകൊണ്ട് അയാൾ തപസ്സിലേക്ക് ശ്രദ്ധ കൊടുത്തു. ഒപ്പം തന്നെ കേളുവും. രണ്ടാൾക്കും ഈ തപസ്സു പൂർത്തിയാക്കണം എന്ന ഉറച്ച ലക്ഷ്യമുണ്ടായിരുന്നത് കൊണ്ടായിരിക്കാം ഒരു ശക്തിക്കും അവരെ ശ്രദ്ധ തിരിക്കാൻ സാധിച്ചില്ല. രണ്ടാളുടെയും ശരീരം ചിതൽ പുറ്റുകളാൽ മൂടി. അവിടെ അങ്ങനെ രണ്ടാളുകൾ തപസ്സിരിക്കുന്നത് പോലും ആർക്കും അറിയാൻ കഴിയാത്തവിധം അവിടമാകെ കാടുകളാൽ മൂടി. ആർക്കും കടക്കാൻ സാധിക്കാത്ത വിധം എവിടെയാകെ ഒരു വലയം തന്നെ ദിഗംബരന്റെ മാന്ത്രിക ശക്തിയാൽ തീർത്തിരുന്നു.വർഷങ്ങൾ കടന്നു പോയി

നീണ്ട ഏഴു വർഷങ്ങൾക്ക് ശേഷം ഒരു അമാവാസി ദിവസം.......

💬 Comments

View all comments