0%

Chapter Title : ? യക്ഷി ? [സാത്താൻ?]

Author : Kambikathakal Read All Parts 455

ആകാശമാകെ ഇരുണ്ടു മൂടി പേമാരി കണക്കെയുള്ള മഴ പെയ്തിറങ്ങുവാൻ തുടങ്ങി.

ആ മഴയിൽ അത്രയും കാലം അവിടെ ഉണ്ടായിരുന്ന ദിഗംബരന്റെ ശക്തിയിൽ തീർത്ത കവചങ്ങൾ എല്ലാം ഭൂമിയിലേക്ക് താഴ്ന്നുപോയി.

എന്തോ ആപത്തു വരുന്നപോലെ ആ വനത്തിലുള്ള ജീവജാലങ്ങൾ എല്ലാം പേടിച്ചു വിറക്കുന്നു. പ്രകൃതിപോലും വിറച്ചുപോയ നിമിഷം. ഏഴു വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു രൂപപ്പേട്ട ആ ചിതൽ പുറ്റ് ആ മഴയിൽ ഒലിച്ചിറങ്ങാൻ തുടങ്ങി. ആ മണൽ ഒഴുകി മാറും തോറും ജടാ ശരിയായ ഒരു മനുഷ്യ ശരീരവും ആ ശരീരത്തിന് അഭിമുഖമായി ഒരു അസ്ഥികൂടവും തെളിഞ്ഞു വന്നു.

അതെ കേളു ആഗ്രഹിച്ചതുപോലെ ദിഗംബരന്റെ ആവശ്യം എന്താണോ അത് പോലെ ഇപ്പോൾ രണ്ടാളും ഒരു മെയ്യിൽ ആയിരിക്കുന്നു. ദിഗംബരന്റെ എല്ലാ ശക്തിയും കഴിവുകളും തന്നിലേക്ക് ആവഹിച്ച കേളു കണ്ണുകൾ തുറന്നു.

അവന്റെ കണ്ണുകൾ അഗ്നി കണക്കെ ജ്വലിച്ചു.

വർഷങ്ങൾ കടന്നു പോയിട്ടും അവന്റെയുള്ളിൽ ഒന്നിനുമാത്രം മാറ്റം ഉണ്ടായിരുന്നില്ല അതെ അവന്റെ പ്രതികാരത്തിനു മാത്രം.

തന്റെ തപസ്സു പൂർത്തിയാക്കിയ സന്തോഷത്താൽ അവൻ അലറി വിളിച്ചു.

"കേളു നീ ഇനി കാവിലേക്ക് ചെല്ലുക.... അവിടെ ചെന്ന് പാല പൂക്കളും രക്തവും കൊണ്ട് സേവ നടത്തി അവളെ പ്രത്യക്ഷയാക്കുക. അതിലൂടെ നിന്റെ പ്രതികാരവും ആവശ്യങ്ങളും നിറവേറ്റുക "

അവന്റെയുള്ളിൽ ദിഗംബരന്റെ ശബ്ദം മുഴങ്ങി. എന്തോ മനസ്സിലുറപ്പിച്ചതുപോലെ തന്നെ അവൻ കാവിലേക്ക് നടന്നു നീങ്ങി.....

തുടരും............. ?

💬 Comments

View all comments