Chapter Title : ? യക്ഷി ? [സാത്താൻ?]
ദിവസം കൊള്ളാം നാളെ അമ്മവാസി നാളെ അർദ്ധ രാത്രി മുതൽ നമ്മുടെ തപസ്സു ആരംഭിക്കുന്നു. എത്രയൊക്കെ പ്രതിബന്ധങ്ങളും ആസ്വസ്ഥതകളും തോന്നിയാലും കണ്ണുകൾ തുറക്കരുത് നാളെ മുതൽ ഏഴു വർഷങ്ങൾക്ക് ശേഷം മാത്രമായിരിക്കണം നീ കണ്ണുകൾ തുറക്കുന്നത്.
തപസ്സിൽ നിന്നും എഴുന്നേൽക്കുമ്പോൾ എല്ലാം നല്ലപ്പടി നടന്നിട്ടുണ്ടെങ്കിൽ ഞാൻ നിന്റെ മുന്നിൽ വെറും അസ്ഥി മാത്രമായി ഉണ്ടാവും ഇനി അഥവാ പിഴച്ചിട്ടുണ്ടെൽ നമ്മൾ രണ്ടാളും അസ്ഥി മാത്രമായിരിക്കും അതായത് നീ കണ്ണുകൾ തുറക്കില്ല എന്ന് തന്നെ.
സമ്മതമല്ലേ?..... തപസ്സു തുടങ്ങിയാൽ പിന്നെ പകുതിക്ക് നിറുത്താൻ പറ്റില്ല.
കേളു : സമ്മതമാണ് സ്വാമി എന്തും സഹിക്കാൻ ഞാൻ ഒരുക്കമാണ്.
ദിഗംബരൻ : എന്നാൽ ഒരുക്കങ്ങൾ തുടങ്ങാം അവിടെ ഒരു കാട്ടരുവി ഉണ്ട് അങ്ങോട്ടേക്ക് ചെന്ന് കുളിച്ചു ദേ ഈ വസ്ത്രം ധരിച്ചുകൊണ്ട് വന്നോളൂ ക്രിയകൾ ഇന്നേ തുടങ്ങണം.
രക്ത വർണത്തിലുള്ള വസ്ത്രങ്ങൾ കേളുവിനെ എല്പിച്ച ശേഷം ദിഗംബരൻ കാട്ടരുവി ഉള്ള ദിക്കിലേക്ക് കൈകൾ ചൂണ്ടികൊണ്ട് പറഞ്ഞു.
അയാൾ പറഞ്ഞത് പ്രകാരം കേളു പോയി കുളിച്ചു തന്റെ ശരീരത്തിലുള്ള എല്ലാ ആഭരണ ഭൂഷണങ്ങളും മാറ്റി ദിഗംബരൻ കൊടുത്ത വസ്ത്രം ധരിച്ചു തിരികെ എത്തി.
ദിഗംബരൻ : ഇനി നീ ഒരക്ഷരം പോലും ഉരിയാടാൻ പാടില്ല. മിണ്ടണം എന്ന് തോന്നും പക്ഷെ പാടില്ല. പല ഗന്ധങ്ങളും നിന്റെ മനസ്സിനെ മറ്റു ചിന്തകളിലേക്ക് നയിക്കാൻ ശ്രമിക്കും പക്ഷെ പാടില്ല. അതാ ആ പീഠത്തിലേക്ക് ഇരുന്ന് രണ്ടുകൈകളും കൂപ്പി ഇരുന്നോളു.
എന്റെ കല്പനകൾ മാത്രം ആയിരിക്കണം നീ കേൾക്കുന്നത്.
അത്രയും പറഞ്ഞ ശേഷം അയാൾ കേളുവിന് മുൻഭാഗത്തായി
💬 Comments
View all comments