Chapter Title : യക്ഷി [താർക്ഷ്യൻ]
ആണ്- 18 വയസ്സ്. ബാക്കി എല്ലാവരും എന്നെക്കാൾ മൂത്തവരാണ്. കല്യാണ പ്രായം ആവുന്നത് വരെ വീട്ടിൽ ഒറ്റക് ഇരുത്തണ്ട എന്ന് കരുതി സ്കൂളിലേക്ക് വരുന്നവർ പിന്നെ അധികവും പ്രേമിക്കാൻ വരുന്നവർ…. അവർ പഠിപ്പി ആയ എന്നെ കാണുന്നത് തന്നെ എന്തോ അൽഭുത ജീവി പോലെയാണ്. വൃത്തിയിൽ യൂണിഫോം ധരിച്ച് വില കൂടിയ വാച്ചും ബാഗും ചെരുപ്പും ധരിച്ച് വരുന്ന ഒരു പരിഷ്ക്കാരി മൈരൻ ആയിട്ടാണ് അവർ എന്നെ കാണുന്നത്. എന്തോ എന്നോട് കൂടാൻ എല്ലാവർക്കും ഒരു മടി ഉള്ളത് പോലെ… പഠിപ്പി ആയതു കൊണ്ടാണോ അതോ മറുതയുടെ മകൻ ആയതു കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ ഇരിക്കുന്നത് പോലും മുന്നിലെ ബെഞ്ചിൽ ഒറ്റക്കാണ്. പെൺകുട്ടികളുടെ മുന്നിൽ ഒരു ബെഞ്ചിൽ ഒറ്റക്ക്. എന്നേ അങ്ങനെ ഇരുത്തിയത് ക്ലാസ് ടീച്ചർ തന്നെ ആണ്. അതിന് പിന്നിൽ അമ്മ ആണെന്ന് എനിക്ക് വ്യക്തമായി അറിയാം. മറ്റുകുട്ടികളോട് മിണ്ടുന്നത് അത്രയും അമ്മ വിലക്കിയിരുന്നു. ഇതെല്ലാം പെട്ടന്ന് മറന്ന് കളയാൻ ആരും ഒരുക്കമല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാം എൻ്റെ തലവിധി എന്ന് പറഞ്ഞ് ഡെസ്കിൽ തല വെച്ച് ഞാൻ ഓരോന്ന് ആലോചിച്ച് ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുകയായിരുന്നു…
എൻ്റെ ചിന്തകളെ മുറിച്ച് കൊണ്ട് രണ്ട് പെൺകുട്ടികൾ ചിരിച്ച് അട്ടഹസിച്ചു ക്ലാസിലേക്ക് കയറി വന്നു. അവർ പരസ്പരം എന്തൊക്കയോ പിടിച്ചും അടിച്ചും ഇടിച്ചും കളി ആണ്. എൻ്റെ ബെഞ്ചിൻ്റെ തൊട്ട് പുറകിൽ ഇരിക്കുന്ന കുട്ടികൾ ആണ്. രജിതയും ഷംനയും. ഞാൻ അത് മൈൻഡ് ചെയ്യാതെ കിടന്നു. പെട്ടന്ന് എൻ്റെ പുറത്തേക്ക് നല്ല പഞ്ഞിക്കെട്ട്
💬 Comments
View all comments