Chapter Title : യക്ഷി [താർക്ഷ്യൻ]
ആൺകുട്ടികൾ പോലും കൂട്ട് കൂടാത്ത എന്റെ അടുത്തു രണ്ട് പെൺകുട്ടികൾ വന്നിരിക്കുന്നു!! അതും ഭക്ഷണം കഴിക്കുമ്പോൾ. അവിടന്ന് രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ അതിവേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് രജിത എന്റെ മുന്നിൽ വന്നു കൈയും കെട്ടി നിന്ന് എന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ഞാൻ നിശ്ചലനായി. അവളുടെ മുഖത്തു കുസൃതിച്ചിരി നിറഞ്ഞാടി. ഞാൻ അപ്പോഴാണ് അവളെ നന്നായി ഒന്ന് കാണുന്നത്. എന്റേത് പാൽ നിറവും ചോര തുടിക്കുന്ന ചെഞ്ചുണ്ടുകളും ആണെകിൽ അവൾ ഇരു നിറമാണ്. അമ്പിളി വട്ട മുഖം. മുടി റിബൺ കൊണ്ട് പിന്നിക്കെട്ടി രണ്ടു വശത്തേക്കും ഇട്ടിരിക്കുന്നു. വടം പോലെ കട്ടിയിൽ അത് രണ്ട് വശത്തും ഞാന്ന് കിടക്കുന്നു. അവയുടെ കട്ടി കണ്ടാൽ അറിയാം അഴിച്ചിട്ടാൽ അവളുടെ നിതംബം മറയും വിധം ഇടതൂർന്ന മുടി ആയിരിക്കാം. കരിമഷി എഴുതിയ കണ്ണുകൾ. കൃഷ്ണമണി ഹേസൽ ബ്രൗൺ നിറം. ചുരുക്കത്തിൽ അവളെ കാണാൻ ഇന്നത്തെ നടി ദുർഗാ കൃഷ്ണയുടെ രൂപം. എന്നാൽ അതിന്റെ 10 മടങ്ങ് അതിസുന്ദരി!! അവളുടെ ഏറ്റവും ആകർഷണീയത അവളുടെ കണ്ണുകളാണ്.. നനുത്ത ചുണ്ടുകൾ. അതെപ്പോഴും നനഞ്ഞു ഇരിക്കും. കാണുമ്പോൾ തന്നെ അതിന്റെ മാദകത്വവും മൃദുത്വവും വിവേചിച്ചറിയാൻ സാധിക്കും… തല ഒരു വശത്തെക്ക് ചെരിഞ്ഞുള്ള അവളുടെ മാസ്റ്റർപീസ് കുസൃതിച്ചിരി അപ്പോഴും ചുണ്ടിൽ തങ്ങി നിൽക്കുന്നു. ആ വശത്തുള്ള കവിളിൽ ഒരു നുണക്കുഴി റോസാപ്പ്പൂവിന്റെ ചുഴിപോലെ വിരിഞ്ഞു വരുന്നു. അവളുടെ നോട്ടം നേരെ എന്റെ ഹൃദയത്തിലേക്ക് ആണ് തുളഞ്ഞു കയറുന്നത്. എന്റെ ഉള്ളിലെ കള്ളത്തരം പിടിക്കപ്പെടുമോ എന്ന ഭയം കാരണം ഞാൻ തല താഴ്ത്തി. പെട്ടന്ന് ഇത് ഷംന കണ്ടോ എന്ന ഭയംകൊണ്ട് ഷംനയെ ഞാൻ പാളിയൊന്ന് നോക്കി. പക്ഷെ ആള് ഇതൊന്നും കണ്ട മട്ടില്ല. അല്ലെങ്കിലും അവളൊരു ഉറക്കം തൂങ്ങി പെണ്ണാണ്. എപ്പോഴും മറ്റേതോ സ്വപ്നലോകത്താണ്. എനിക്ക് പകുതി ആശ്വാസം ആയി. പെട്ടന്ന് രജിത എന്നോട് ചോദിച്ചു…
“മനു എന്താ ആരോടും മിണ്ടാത്തെ”..?
ആ നിമിഷം എന്റെ ബ്രെയിൻ കംപ്ലീറ്റ് ഷട് ഡൌൺ ആയി. ഇന്നേവരെ ഒരു പെൺകുട്ടിയോട് സംസാരിക്കാത്ത
💬 Comments
View all comments