0%

Chapter Title : യക്ഷി [താർക്ഷ്യൻ]

Author : Kambikathakal Read All Parts 929

രജിതയോട് ദേഷ്യം വരുന്നുമില്ല. പെട്ടന്ന് എന്റെ വശത്തുനിന്നും ഒരു ചോദ്യം…

“ഞങ്ങളെയും കൂട്ടുമോ കമ്പനിക്ക്”..?

ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ രജിതയും ഷംനയും! അവരും കഴിക്കാൻ മാവിൻ തറയിലേക്ക് വന്നിരിക്കുകയാണ്. ഞാൻ ആകെ പകച്ചു പോയി. എന്ത് ചെയ്യണം എന്നറിയാതെ പതറി. ഞാൻ ഒന്നും മിണ്ടിയില്ല. ഷംന എന്റെ വശത്തു വന്നിരുന്നു ബോക്സ് തുറന്നു. രജിത എന്റെ മുന്നിൽ നിൽക്കുകയാണ്. മാവിൻ തറയുടെ രണ്ട് കോണുകൾ ചെന്ന ഭാഗത്തിന്റെ ഒരു വശത്താണ് ഞാൻ ഇരിക്കുന്നത്. ഷംന മറുവശത്തും. രജിത ഞങ്ങളുടെ രണ്ടാളുടെയും ഇടയിൽ ഞങ്ങൾക്ക് അഭിമുഖം ആയി നിക്കുന്നു. ഞാനും ഷംനയും ഇരിക്കുന്നത് അടുത്ത് ആണെങ്കിലും രണ്ട് പേരും രണ്ട് ദിക്കിലേക്ക് നോക്കി ഇരിക്കുന്നത്ത് കൊണ്ട് പരസ്പരം മുഖം കാണില്ല. പക്ഷെ ഞങ്ങൾക്ക് ഇടയിൽ അഭിമുഖമായി നിൽക്കുന്ന രജിതക്ക് ഞങ്ങളെ രണ്ടു പേരുടെയും മുഖം ഒരേ സമയം കാണാം. ആൺകുട്ടികൾ പോലും കൂട്ട് കൂടാത്ത എന്റെ അടുത്തു രണ്ട് പെൺകുട്ടികൾ വന്നിരിക്കുന്നു!! അതും ഭക്ഷണം കഴിക്കുമ്പോൾ. അവിടന്ന് രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ ഞാൻ അതിവേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് രജിത എന്റെ മുന്നിൽ വന്നു കൈയും കെട്ടി നിന്ന് എന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ഞാൻ നിശ്ചലനായി. അവളുടെ മുഖത്തു കുസൃതിച്ചിരി നിറഞ്ഞാടി. ഞാൻ അപ്പോഴാണ് അവളെ നന്നായി ഒന്ന് കാണുന്നത്. എന്റേത് പാൽ നിറവും ചോര തുടിക്കുന്ന ചെഞ്ചുണ്ടുകളും ആണെകിൽ അവൾ ഇരു നിറമാണ്. അമ്പിളി വട്ട മുഖം. മുടി റിബൺ കൊണ്ട് പിന്നിക്കെട്ടി രണ്ടു വശത്തേക്കും ഇട്ടിരിക്കുന്നു. വടം പോലെ

💬 Comments

View all comments