Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ജീവിക്കാണോന്ന് ആയിരുന്നു. പക്ഷെ ന്റെ ആ ആഗ്രഹം ദൈവത്തിന് ഇഷ്ട്ടയില്ല. ന്റെ 21-ആം വയസ്സിൽ പിറന്നാൾ ആഘോഷിക്കാൻ നീ വന്നു വിളിച്ചപ്പോ ചാടിയിറങ്ങി ഞാൻ. ന്റെ വീട്ടിലേക്കാ പോണേ അച്ഛനേം, അമ്മയേം, അനിയത്തിയെം ന്റെ പാറുന് പരിചയപ്പെടുത്തി തരാൻ. എന്ന് നീ പറഞ്ഞപ്പോ ഞാൻ എന്തോരം സന്തോഷിച്ചെന്നറിയിയോ നിനക്ക്. നിന്റെ വീട്ടിലോട്ട് കേറിയപ്പോ ആദ്യം കുറച്ച് പേടിച്ചെങ്കിലും സ്വർഗത്തിൽ കേറുന്നതായ ക്ക് fell ചെയ്തേ........ പക്ഷെ ആ സ്വർഗത്തിൽ ന്റെ മരണം കാത്തിരിപ്പുണ്ടെന്ന് അറിഞ്ഞില്ല ഞാൻ. വീട്ടുകാർക്കും നാട്ടുകാർക്കും എന്തിന് ദൈവത്തിന് പോലും അസൂയയാട കാർത്തി നമ്മുടെ പ്രണയത്തോട്."
ഇത്രയും കേട്ടതും കാർത്തി മുഖം പൊത്തി പൊട്ടി കരഞ്ഞു.
"അയ്യേ ഈ ചെക്കൻ. വയസ്സ് 25 ആയി. ന്നിട്ടും കരച്ചിലിന് ഒരു കുറവും ഇല്ല. കരയല്ലേ ടാ നീ കരഞ്ഞ നിക്കും വിഷമം ആവുട്ടോ. "
അവൻ മുഖം തുടച്ചു പറഞ്ഞ് തുടങ്ങി.
കാർത്തി: ഞാൻ അന്ന് എന്റെ വീട്ടിലോട്ട് കൂട്ടികൊണ്ട് പോവണ്ടായിരുന്നു അല്ലെ????
"നീ കൂട്ടികൊണ്ട് പോയില്ലയിരുന്നു എങ്കിലും ഞാൻ അന്ന് എങ്ങനായാലും മരിച്ചേനെ. അന്നായിരുന്നു ന്റെ അവസാന ദിവസം. ദൈവം കുറിച്ചിട്ടതാ അത്. അത് മാറ്റാൻ ആർക്കും കഴിയൂലാ കാർത്തി.
അത് കേട്ടതും വീണ്ടും കാർത്തിയുടെ മുഖം വാടി.
"ദേ ചെക്കാ ഇനിയും കരയാനാണ് ഉദ്ദേശമെങ്കിൽ പിന്നെ എന്നോട് മിണ്ടാൻ വന്നേക്കല്ലും. ഞാൻ പറഞ്ഞേക്കാം."
കാർത്തി: ഇല്ല ഞാൻ കരയുന്നില്ല. പക്ഷെ നീ ഇങ്ങനെയൊക്കെ പറയുമ്പോ സഹിക്കാൻ പറ്റുന്നില്ലടി.
"ഇല്ല ഇനി എന്റെ ചെക്കന് വിഷമം ആവുന്നതൊന്നും ഞാൻ പറയില്ല. പോരെ."
കാർത്തി: അഹ്
💬 Comments
View all comments