0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 885
"അതേ കാർത്തി, സമയം എത്ര വേഗമാ പോകുന്നെ.നിനക്ക് അറിയോ ഞാൻ ഇങ്ങനെ ആയതിന് ശേഷം നിന്നെ എന്നും miss ചെയ്യും.എന്നെങ്കിലും ഒരു ദിവസം നീ ഇങ്ങോട്ട് വരുമെന്നും ദേ ഇതുപോലെ നമ്മൾ കാണുമെന്നും എനിക്കറിയാമായിരുന്നു.ദേ ആ പാലമരം കണ്ടില്ലേ???? എന്റെ സമയം കളയുന്നത് അതാ!!" കാർത്തി സംശയരൂപെണ അവളെ നോക്കി. "എങ്ങനാന്ന് അല്ലെ???? പറയാം. ഞാൻ ആ പാലമരചോട്ടിൽ എപ്പളും പോവും. എന്നിട്ട് അങ്ങനെ നോക്കിയിരിക്കും. അത് പൂക്കുന്നതും ഉച്ചയിലെ വെയിലിൽ അത് വാടുന്നതും രാത്രി കൊഴിഞ്ഞു വിഴുന്നതും എല്ലാം ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിക്കും. അവസാനം കൊഴിഞ്ഞു വിഴുന്ന ആ പൂക്കൾ ഒരു ആവശ്യം ഇല്ലങ്കിപ്പോലും ഞാൻ പെറുക്കിയെടുക്കും. ന്റെ നെഞ്ചോട് ചേർത്ത് വെയ്ക്കും. ചില ദിവസങ്ങളിൽ നിന്നെ വല്ലാണ്ട് miss ചെയ്യും. അപ്പൊ നീ പണ്ട് എനിക്ക് സമ്മാനിച്ച കുറെയെറെ ഓർമ്മകൾ ഉണ്ട്. അതെല്ലാം ഓർത്ത് സന്തോഷിക്കും. നിന്നെ പരിചയപ്പെടുന്നതിനു മുൻപ് വരെ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന കാര്യം എന്താണെന്നറിയോ നിനക്ക്???? " കാർത്തി: ഇ......., ഇല്ല "മരണം. മരണത്തെ അത്രയേറെ സ്നേഹിച്ചിരുന്നു ഞാൻ.ആരും ഇല്ലാതെ ജിവിക്കുന്നതിനെക്കാളും മരിക്കുന്നതാ നല്ലതെന്ന് തോന്നിയ ദിവസങ്ങൾ. പക്ഷെ പിന്നീട് എനിക്ക് മരണത്തെ പറ്റി ചിന്തിക്കേണ്ടി വന്നില്ല. എനിക്ക് സ്നേഹിക്കാൻ, ന്നെ സ്നേഹിക്കാൻ കാർത്തി വന്നു ന്റെ ജീവിതത്തിലേക്ക്. പിന്നെ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ന്റെ കാർത്തിടെ ഭാര്യയായി കാർത്തിയെ പോലെ കുരുത്തക്കേടുള്ള നാല്, അഞ്ചു കുഞ്ഞുങ്ങളെയും പ്രസവിച്ച് അവരുടെയൊക്കെ അമ്മയായി, അമ്മുമ്മയായി, മുത്തശ്ശിയായി, മുതുമുത്തശ്ശിയായി ഒരു 150 വയസ്സ് വരെ ന്റെ കാർത്തിടെ കൂടെ

💬 Comments

View all comments