Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പക്ഷെ ചാർജ് ഇല്ലാണ്ട് ഫോൺ ഓഫായി.നിന്റെ നമ്പർ ആണെങ്കിൽ എനിക്ക് കാണാണ്ടും നിക്ക് അറിയില്ല.
കാർത്തി: നീയാടാ യഥാർത്ഥ കൂട്ടുകാരൻ.
മനു: എന്താ പരിപാടി????
കാർത്തി: ടാ മലരേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലും.ഉറങ്ങി കിടന്നിരുന്ന എന്നെ വിളിച്ചിട്ട് എന്താ പരിപാടിയെന്നോ????
മനു: അല്ല നീ ഇപ്പോ എവിടെയാ????
അവനിൽ നിന്നും ആ ചോദ്യം കാർത്തി പ്രദിശിച്ചില്ല.അവനൊന്ന് പതറി.
കാർത്തി: എടാ ഞാ.........ഞാൻ ഇപ്പോ മൂന്നാറിലാ! രാത്രീ stay ചെയ്യാൻ ഹോട്ടലിൽ റൂം എടുത്തു.
മനു: ഓ നിനക്ക് പിന്നെ ജോലിയൊക്കെയുണ്ടല്ലോ! കിട്ടുന്ന പൈസ മുഴുവൻ ഇങ്ങനെയൊക്കെ തീർക്കാനാണല്ലേ പ്ലാൻ????
കാർത്തി: അഹ് ആണെന്ന് തന്നെ കൂട്ടിക്കോ!
മനു: mm...... നടക്കട്ടെ, അപ്പൊ good night നാളെ രാവിലെ വിളിക്കാം.
കാർത്തി: ശെരിയളിയാ good night
ഫോൺ കട്ടാക്കി തിരിഞ്ഞപ്പോ തന്നെ രൂക്ഷമായി നോക്കുന്ന പാറുവിനെയാണ് കണ്ടത്.ആ കാഴ്ച അവനെ പഴയ ഓർമയിലേക്ക് കൂട്ടികൊണ്ട്പ്പോയി.
***********
പാറു: കാർത്തി.......
കാർത്തി: mm എന്താടോ????
പാറു:നിനക്ക് അറിയോ ജനിച്ചിട്ട് ഇതുവരെ ഞാൻ ബീച്ച് കണ്ടിട്ടില്ല.അല്ല, കാണണം എന്ന് പറഞ്ഞാലും കൂട്ടിണ്ട് പോവാൻ ആരുമില്ലയിരുന്നു.
കാർത്തി: അതിനെന്താ പാറു ഇപ്പോ കണ്ടില്ലേ???? ഇനി ഞാനില്ലേ ന്റെ പാറുന്ന്???? എവിടെച്ച പറഞ്ഞ മതി ഞാൻ കൊണ്ട്പ്പോവും ന്റെ പാറുനെ.
പാറു: നീ ഇങ്ങനെ സ്‌നേഹിക്കുമ്പോ പേടിയാ കാർത്തി എനിക്ക്.
കാർത്തി: എന്തിനാ പേടി????
പാറു: നീ എന്നെ ചതിച്ചിട്ട് പോവോന്ന്.......
കാർത്തി: പാറു എന്താടോ ഇങ്ങനെയൊക്കെ പറയണേ....... ഞാൻ നിന്നെ ചതിക്കൂന്ന് നിനക്ക് തോന്നുന്നുണ്ടോ????
പാറു: കാർത്തി നിന്നെ വിശ്വാസം ഇല്ലാത്തോണ്ട്
💬 Comments
View all comments