Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
"കാർത്തി അങ്ങനെ വരാൻ പറ്റുമായിരുന്നുവെങ്ങിൽ ഇതിനും മുന്നേ നമ്മൾ തമ്മിൽ കണ്ടേനെ!"
കാർത്തി ഒരു ചോദ്യഭാവേന അവളെ നോക്കി.
"ക്ക് അറിയാം കാർത്തി ഇപ്പോ എന്താ ചോദിക്കാൻ വരുന്നെന്ന്.നീ വിചാരിക്കുന്നത് ആത്മകൾക്ക് എല്ലായിടത്തും പാറി പറന്ന് നടക്കാൻ പറ്റുമെന്ന് അല്ലെ????
കാർത്തി അതേ എന്ന മട്ടിൽ അവളെ നോക്കി.
"കഴിയുമായിരിക്കും കാർത്തി.പക്ഷേങ്കി...... പക്ഷേങ്കി എനിക്ക് മാത്രം ഈ കുന്ന് വിട്ട് എങ്ങും പോകാൻ പറ്റില്ല.."
കാർത്തി: ആ കാര്യത്തിൽ ന്റെ പെണ്ണ് വിഷമിക്കണ്ട.നിനക്ക് അല്ലെ എങ്ങും വരാൻ പറ്റാതെയുള്ളൂ, പക്ഷേങ്കി ഞാൻ വരും ന്റെ പെണ്ണിനെ കാണാൻ എന്നും.
"മതി കാർത്തി അത് മാത്രം മതി.....ക്ക്........"
കാർത്തി: എന്നാലും നിനക്ക് എന്താ പാറു ഇവിടുന്ന് എങ്ങും പോവാൻ പറ്റാത്തേ????
"പറയാം കാർത്തി ഞാൻ എല്ലാം പറയാം, ഇപ്പോ അല്ല പിന്നെ........"
ആ സമയത്താണ് കാർത്തിയുടെ ഫോൺ Ring ചെയ്തത്.'മനു അളിയൻ'ഫോൺ സ്ക്രീനിൽ എഴുതിയിരുന്ന പേര് കണ്ട് അവൻ പാറുവിനോട് എടുത്തോട്ടെ എന്ന് ചോദിച്ചു.
"എടുത്തോ പക്ഷേങ്കി 5 min അതികൂടുതൽ വേണ്ട! 4 വർഷത്തിന് ശേഷമാ ന്റെ കാർത്തിയെ കാണുന്നേ ഒരുപാട് ക്ക്....... പറയാൻ ഉണ്ട്.
അതിന് മറുപടിയായി ഒരു ചിരി സമ്മാനിച്ച് കാർത്തി ഫോൺ എടുത്തു.മനു ഹലോ പറയുന്നതിന് മുന്നേ കാർത്തി പറഞ്ഞ് തുടങ്ങി.
കാർത്തി: നല്ല ആളാ നീ രാവിലെ ഹോസ്റ്റലിന്ന് ഇറങ്ങിയപ്പോ പറഞ്ഞതാ ഞാൻ എത്തിട്ട് വിളിക്കണേ എന്ന്.എന്നിട്ട് ഈ പാതിരാത്രിയാണോ വിളിക്കുന്നത് മലരേ.......????
മനു: ന്റെ പൊന്ന് അളിയാ മനഃപൂർവം വിളിക്കാത്തത് അല്ല വീട് എത്തി നിന്നെ വിളിക്കാൻ ഫോൺ എടുത്തതാ
💬 Comments
View all comments