Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 3 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പാസ്സാക്കി ഐസ് ക്രീം വാങ്ങാൻ നടന്നു.
എന്നാൽ ഐസ് ക്രീം വാങ്ങാൻ പോയ ആള് ഇത്രേം നേരമായിട്ടും വന്നില്ല എന്ന് കണ്ട പാറു ഒരു ചെറിയ ഭയത്തോടെ അവൻ പോയ വഴി നോക്കി.അവസാനം കാർത്തിയെ പാറു കണ്ടു.കക്ഷി ആരോടോ സംസാരിക്കുവാ.ആ സംസാരം എത്ര വരെ പോവോന്നറിയാൻ അവളും തീരുമാനിച്ചു.സമയം 4 മണി.5 മണിയോടെ അവൾക്ക് അവളുടെ കസിന്റെ വിട്ടിൽ പോവണം.അവിടെയാണ് അവൾ ഇപ്പോ താമസം.ഗൗരി അതാണ് അവളുടെ കസിന്റെ പേര്.കാസിൻ എന്ന് പറഞ്ഞ അവളോടോപ്പം പഠിക്കുന്ന ഒരു കൂട്ടുകാരി.ഗൗരിയുടെ വീട്ടിൽ ഗൗരിയും അവളുടെ അമ്മയും മാത്രേയുള്ളൂ.അച്ഛൻ മരിച്ചുപ്പോയി.പാറുവിനെ
അടിച്ചിറക്കിയതാണ് അവളുടെ വളർത്തമ്മ.ഗൗരിയുടെ അമ്മയാണ് അവളെ അവരുടെ വീട്ടിലേക്ക് കൊണ്ട്പ്പോയത്.പാറുവിന്റെ എല്ലാ കാര്യവും ഗൗരിക്കും,ഗൗരിയുടെ അമ്മയ്ക്കും അറിയാം.സ്വന്തം മകളെ പോലെ തന്നെയാണ് ഗൗരിയുടെ അമ്മ അവളെയും കാണുന്നത്.
പാറു: കാർത്തിയുടെ ഫോൺ വിളി കുറച്ച് കൂടുന്നൂണ്ട്.ശെരിയാക്കി കൊടുക്കാം.
ക്ഷേമ നശിച്ച് പാറു എണിറ്റ് കാർത്തിയുടെ അടുത്തേക്ക്പ്പോയി.
പാറു: കാർത്തി........ കാർത്തി.......
കാർത്തി: എടാ ഞാൻ പിന്നെ വിളിക്കാവേ.ചേട്ടാ രണ്ട് mango bar.
പാറു: ഇനി എനിക്ക് നിന്റെ mango bar ഉം വേണ്ട chocko bar ഉം വേണ്ട.എന്നെ ഒന്ന് ഗൗരിടെ വീട്ടിൽ കൊണ്ടാക്കോ????
കാർത്തി: എന്താ പാറൂട്ടി നീ പിണങ്ങിയോ????
പാറു: ക്ക് ആരോടും പിണക്കമൊന്നുമില്ല.ന്നോട് ആരും മിണ്ടാനും വരണ്ട.
അവൾ മുഖം വീർപ്പിച്ചു.
കാർത്തി: നീ ഇങ്ങനെയൊക്കെ പറയാൻ ഞാൻ എന്ത് ചെയ്തേടി????
പാറു: ഒന്നും ചെയ്തില്ലല്ലേ ഹും!!
കാർത്തി: ഞാൻ ഒരാളെ വിളിച്ചു.അത് ഇത്രേം വല്യ തെറ്റ് ആണോടി.
പാറു: മനു ആയിരിക്കും ല്ലേ????
💬 Comments
View all comments