Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
എന്റെ കണ്ണുകൾ പൂർണമായും അടഞ്ഞു. എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചു.അവസാനമായി എന്റെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീര് വന്നു. അത് നിന്നെ കുറിച്ച് ഓർത്തായിരുന്നു കാർത്തി. നിന്നോടൊപ്പം ജീവിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത്. പതിയെ ഞാൻ കണ്ണ് തുറന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എനിക്ക് ഒന്നും പറ്റിയില്ല. ഞാൻ അവിടുന്ന് നേരെ നിന്റെ മുറിയിലേക്ക് വന്നു നടന്നതെല്ലാം പറയുവാൻ വേണ്ടി. അങ്ങോട്ടേക്ക് വരുന്ന വഴി ഞാൻ നിന്റെ അച്ഛന്റേം അമ്മടേം അടക്കം പറച്ചിൽ കേട്ടു.
"എടി യാമിനി അവൾ ഇപ്പൊ ചത്തു കാണും."
"വിശ്വട്ടാ എനിക്കെന്തോ പേടിപ്പോലെ."
"എന്തിനാ യാമിനി ഈ പേടി??? നമ്മുടെ മോനെ ഒരുത്തി വശീയ്കരിച്ചു. അവനെ കണ്ടിട്ടല്ല,അവന്റെ സ്വത്ത് കണ്ടിട്ട്. അങ്ങെനെയുള്ള അവളെ നമ്മള് രണ്ടുപേരും ചേർന്ന് മേലോട്ട് അയച്ചു അത്രേയുള്ളൂ."
"നമ്മുടെ മോൻ ഇതൊക്കെ അറിഞ്ഞാൽ????"
"അവൻ ഒന്നും അറിയില്ല. അവളെ കൊല്ലാൻ അറിയാങ്കിൽ അവൾ എങ്ങനെ മരിച്ചൂന്ന് പറയാനും ഈ വിശ്വനാധന് അറിയാം. നീ പേടിക്കണ്ട യാമിനി ഇത് നമ്മള ചെയ്തതെന്ന് അവനും അറിയില്ല, ഒരുത്തന്മാരും അറിയില്ല."
ഇതെല്ലാം കേട്ടപ്പോ എനിക്ക് ദേഷ്യം വന്നില്ല. പകരം സങ്കടാ വന്നേ. ഞാൻ നിന്നെ സ്നേഹിച്ചത് സ്വത്ത് കണ്ടാണ് പോലും. അവിടുന്ന് ഞാൻ നിന്റെ മുറിയിലേക്ക് വന്നു. നിന്നോട് ഇതെല്ലാം പറയാൻ.
"കാർത്തി...... കാർത്തി എണീക്കട....... കാർത്തി............. ടാ........... എണീക്കട ഒരു കാര്യം പറയാനുണ്ട്......... കാർത്തി.........."
പക്ഷെ എത്രെയൊക്കെ വിളിച്ചിട്ടും നീ എണിച്ചില്ല. വിളി കേട്ടന്ന് പോലും ഭാവിച്ചില്ല.
"മോനെ കാർത്തി............."
ആ ശബ്‌ദം കേട്ട സ്ഥലത്തേക്ക് ഞാൻ നോക്കി. അവിടെ കരഞ്ഞു കൊണ്ട്
💬 Comments
View all comments