0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Author : Kambikathakal Read All Parts 425
വരുന്ന നിന്റെ അമ്മയും അച്ഛനും. എനിക്ക് തന്നെ അത്ഭുതമായി.
എന്നെ കൊല്ലാൻ പാലിൽ വിഷം കലക്കി തന്നിട്ട് ഇപ്പൊ ഞാൻ മരിച്ചെന്ന് വിചാരിച്ച് കള്ള കണ്ണിരുമായി വരുന്നു. ഞാൻ അവിടെ തന്നെ നിന്നു അവര് കാണട്ടെ, ഞാൻ മരിച്ചിട്ടില്ലെന്ന് അറിയട്ടെ. മുറിയിലേക്ക് കേറിവന്നിട്ടും അവരെന്നെ നോക്കിയ കൂടി ഇല്ല. ഞാൻ അടുത്തുണ്ടായിരുന്നിട്ടും അവര് കരഞ്ഞു കൊണ്ട് നിന്നെ വിളിച്ചുണർത്തി. മോനെ പാറു മോള് വിളിച്ചിട്ട് എഴുന്നേക്കുന്നില്ല എന്നും പറഞ്ഞ് നിന്നെ അവര് കൂട്ടിക്കൊണ്ട് പോയി. എന്താ ഇവിടെ സംഭവിച്ചത് എന്ന് അറിയാണ്ട് ഞാൻ നിങ്ങളോടൊപ്പം വന്നു. അവിടെത്തെ ആ കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്റെ ശരീരം അവിടെ നിലത്ത് കിടക്കുന്നു. വായിൽ നിന്നും എന്തോ പത വരുന്നുണ്ടായിരുന്നു. പതിയെ ഞാൻ ആ സത്യം മനസിലാക്കി, ആ കിടക്കുന്നത് എന്റെ ശവശരീരം ആണെന്ന്, ഞാനൊരു ആത്മാവ് ആണെന്ന്. പൊട്ടികരയാൻ തോന്നി പക്ഷെ കണ്ണിര് വരുന്നില്ല. ന്റെ ശരീരം എടുത്ത് കെട്ടിപ്പിടിച്ച് ചങ്ക്പൊട്ടി കരയുന്ന നിന്നെ കണ്ടപ്പോ ഓടി വന്നു കെട്ടിപ്പിടിച്ചു ഞാൻ. പക്ഷെ നിന്റെ ശരീരത്തിനുള്ളിലൂടെ ഞാൻ കടന്നു പോയി. നിന്റെയാ കരച്ചില് കാണാനും നിന്റെ അമ്മേടം അച്ഛന്റേം അഭിനയം കാണാനും വയ്യാത്തത് കൊണ്ട് അവിടെന്ന് ഇറങ്ങി വെളിയിലേക്ക്. എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ഒരു ലക്ഷ്യവും ഇല്ലാണ്ട് നടന്നു.ഒരത്മാവായ എനിക്ക് സങ്കടവും, വേദനയും, സന്തോഷവും ഒന്നുമില്ലായിരുന്നു. അവസാനമായി ഗൗരിയേം അമ്മയേം കണ്ടു. അവര് നല്ല സന്തോഷത്തിലാ. ഞാൻ മരിച്ചെന്ന വിവരം അറിഞ്ഞു കാണില്ല. അവിടെന്ന് പിന്നെ എങ്ങോട്ടെന്നില്ലാണ്ട് പിന്നും നടന്നു. അവസാനം ആത്മാവായ എനിക്കൊരു ആഗ്രഹം തോന്നി.

💬 Comments

View all comments