Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ന്റെ ശിവ ഭഗവാന്റെ ക്ഷേത്രത്തിൽ ഒന്ന് പോണം. ന്റെ സങ്കടങ്ങൾ എല്ലാം പറയണം. പറ്റുമെങ്കിൽ അടുത്ത ജന്മം മനുഷ്യനായി തന്നെ ജനിച്ച് നിന്നോടൊപ്പം ജീവിക്കണമെന്ന്. അങ്ങനെ ഞാൻ നടന്നു അടുത്ത് എവിടെ ശിവക്ഷേത്രം ഉണ്ടെന്ന് എനിക്ക് അറിയില്ലറിയുന്നു. അടുത്ത് എവിടെയെങ്കിലും ഉണ്ടാവും എന്ന വിശ്വാസത്തോടെ ഞാൻ നടന്നു. അവസാനം കുറെയേറെ നടന്ന് ഞാൻ കണ്ടുപ്പിടിച്ചു.ഒരുപാട് സങ്കടത്തോടെയും അതിലുപരി ന്റെ ശിവ ഭഗവാനെ ഒന്ന് കണ്ട മതിയെന്ന ആഗ്രഹത്തോടെയും ഞാൻ ക്ഷേത്രത്തിന് അകത്തേക്ക് ഓടി. അത്രെയും മാത്രേഎനിക്കോർമ്മ ഉള്ളൂ. ഉള്ളിൽ നിന്നും കണ്ണ് അടപ്പിക്കും തരത്തിലുള്ള വെളിച്ചം എന്നെ മൂടി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. പതിയെ ആ വെളിച്ചം ഇല്ലാതെയായി. ഞാൻ കണ്ണ് തുറന്നു.ഒരേ സമയം എനിക്ക് പേടിയും സന്തോഷവും ഒക്കെയുണ്ടായി. ന്റെ മുന്നിൽ ഞാൻ ആരാധിക്കുന്ന ന്റെ കൈലാസനാഥൻ. അതെനിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷമുണ്ടാക്കി. പക്ഷെ അദ്ദേഹത്തിന് മുന്നിൽ മനുഷ്യന്റെ തലയും നായയുടെ ഉടലുമായി ഒരാൾ. അതൊരു മൃഗം ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അത് ശിവ ഭഗവാനോട് എന്തോ അപേക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഭഗവാൻ അതിന്റെ തലയിൽ തൊട്ടു. ഉടനെ അത് മനുഷ്യനായി മാറി. പെട്ടന്ന് തന്നെ അത് മഞ്ഞുപോകുകയും ചെയ്തു. അതിനുശേഷം ഭഗവാൻ എന്റെ നേരെ തിരിഞ്ഞു. എന്നെ നോക്കി പുഞ്ചിരിച്ചു, അടുത്തേക്ക് വരാൻ കൈ കാണിച്ചു. ഞാൻ വിറച്ച് വിറച്ച് അടുത്തേക്ക് ചെന്നു.
"ഭ...... ഭഗവാനെ..........."
"മകളെ ഞാനെല്ലാം അറിയുന്നുണ്ട്. ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയവളല്ലേ നീ???? എന്നാൽ ഒരു രാത്രി കൊണ്ട് എല്ലാം ഇല്ലാതെയായി
💬 Comments
View all comments