0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1485

തന്നെ നോക്കി നിൽക്കുന്ന പാറു. ക്ലാസ്സിൽ ആറോ എഴോ പേരുണ്ടെങ്കിലും എല്ലവരും എഴുത്തിലാണ് ശ്രദ്ധ അവൾ അവനരികിലേക്ക് നടന്നു വന്നു.

"ക....ർത്തി"

അവളുടെ ശബ്‌ദം ഇടരുന്നുണ്ടായിരുന്നു.

"ഏയ്‌ പാറു ഇത് ക്ലാസാടി പെണ്ണെ. ഇങ്ങനെ മോങ്ങാതെ."

"പോടാ തെണ്ടി. ഞാൻ എന്തോരം വിഷമിച്ചൂന്ന് അറിയോ?? നീ വരാതിരുന്നപ്പോ ഞാൻ മനുവിനോട് കാര്യം തിരക്കി. അവനെ പറഞ്ഞേ ബൈക്കിന്ന് വീണ് കൈ ഒടിഞ്ഞൂന്ന്."

"എന്നിട്ട് എന്തായി??"

"എന്നിട്ട് അത്.... അത് പിന്നെ"

"അളിയോ എന്നിട്ട് എന്തുണ്ടായിന്ന് ഞാൻ പറയാം. നീ എന്താ വരാതെന്ന് ഇവള് ചോദിച്ചപ്പോ അറിയാണ്ട് ഞാൻ സത്യം പറഞ്ഞു പോയി. അപ്പൊ കരയാൻ തുടങ്ങിയതാ ഇവൾ. എനിക്കാണെങ്കിൽ ആകെ പേടിയായി. ഇവളടുത് കരയല്ലെന്ന് പറഞ്ഞു. ഒരു വിധം ഇവള് കരച്ചില് നിർത്തി. പിന്നെ class എടുക്കാൻ സാർ വന്നു. Class എടുക്കുമ്പോളും ഞാൻ ഇവളെ നോക്കുവായിരുന്നു. അപ്പഴക്കെ ഇവള് കുനിഞ്ഞ് കിടപ്പാ. കുറച്ച് നേരം കഴിഞ്ഞപ്പോ സാർ പൊക്കി. അപ്പൊ തലവേദനായ എന്നും പറഞ്ഞ് വീണ്ടും കിടന്നു. ക്ലാസ്സിലെ പഠിപ്പി അല്ലെ ഇവള് കള്ളം പറയില്ലെന്ന് അങ്ങേർക്ക് തോന്നി കാണും. പിന്നെ ഒന്നും ചോദിച്ചില്ല. അന്നൊരു ദിവസം കൊണ്ട് തിരോന്ന് വിചാരിച്ചു. എവിട ഇവളല്ലേ ആള് എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ."

"ആണോടി കൊരങ്ങി?? എന്തിനാ എന്റെ പെണ്ണിങ്ങനെ കരയാൻ പോയെ??"

"അത് നിന്നെ കുറിച്ച് ആലോചിച്ചപ്പോ, നിന്നെ കാണാൻ തോന്നി. വിളിക്കാൻ തോന്നി. പക്ഷെ ഒന്നും നടന്നില്ല. നിക്ക് എന്തോരം സങ്കടയന്ന് അറിയോ?? ഞാൻ എത്ര ദിവസമായി ഒന്ന് സ്വസ്ഥമായി ഉറങ്ങിട്ടെന്ന് അറിയോ?? ഇന്ന് നിന്നെ കണ്ടപ്പോ എനിക്ക് എന്തോരം സന്തോഷമായെന്നോ??"

"എന്റെ പെണ്ണിന് ഒരു ഫോണില്ലാത്തതാ പ്രശ്നം വഴിയുണ്ടാക്കാം."

"നിക്ക് phone ഒന്നും വേണ്ട. ഇനിയെന്നും നീ ക്ലാസ്സിൽ വന്ന മതി. അപ്പൊ എന്നും എനിക്കെന്റെ ചെക്കനെ കാണാലോ."

"അയ്യോ അത് പറയാൻ പറ്റില്ല. ഞാൻ ചിലപ്പോ ഇനിയും ഒരാഴ്ച വരാതെ ഇരിക്കും."

"എന്നാ കൊല്ലും ഞാൻ കള്ള തെമ്മാടി."

"അഹ് നോക്കാം."

"നോക്കിയാ പോര വരണം. ഇനി നീ ഒരിക്ക കൂടി ക്ലാസ്സിൽ വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് ഒരിക്കലും മിണ്ടാത്തില്ല."

"ഭിക്ഷണിയാണോ??"

"അഹ് ഭിക്ഷണിയാ."

"എന്നാ ഞാൻ വരാം."

"Mm അങ്ങനെ വഴിക്ക് വാ."

"പിന്നെ പാറൂട്ടി......."

"ഓഹ് എന്റെ പൊന്ന് അളിയാ ഇത് class ആണ്. ആ ഓർമ വേണം. കുറെ

💬 Comments

View all comments