0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1486

നേരമായി രണ്ടും കൂടെ. നിന്റെ ഒലിപ്പീരൊക്കെ ക്ലാസ്സിന് വെളിയില് മതി."

"നീ ഒന്ന് പോയെടാ. ഞാൻ വേണമെങ്കിൽ ഈ class ഞങ്ങടെ മണിയറ ആക്കും അല്ലെ പാറൂട്ടി??"

അതിന് മറുപടി കൊടുത്തത് അവളുടെ പല്ലുകളാണ്.

"ആ ആ ആ ആ ആ........."

അവന്റെ അലർച്ചയിൽ ക്ലാസ്സിലുള്ളവരുടെ മൊത്തം ശ്രദ്ധ അവനിലേക്കായി.

"നിങ്ങള് എഴുതിക്കോ. എന്നെ ഒരു ഓന്ത് കടിച്ചതാ."

"ഓന്ത് നിന്റെ മാറ്റവള്."

അവൾ അവൻ കേൾക്കെ രീതിയിൽ പറഞ്ഞു.

"അഹ് മാറ്റവളോട് തന്നെയാ പറഞ്ഞേ."

അവനും അവൾ കേൾക്കെ രീതിയിൽ മറുപടി കൊടുത്തു. അപ്പോഴേക്കും സാർ വന്നു. പിന്നെ ക്ലാസ്സിലായി എല്ലാവരുടെയും ശ്രദ്ധ. ഇന്റർവെൽ ആയപ്പോ പാറുവും ഗൗരിയും പുറത്തേക്ക് പോയി. കാർത്തിയും മനുവും പിന്നെ രണ്ട് പെൺകുട്ടികളും മാത്രമായി ക്ലാസ്സിൽ. മനുവിന് എഴുതാൻ ഉള്ളതിനാൽ അവൻ പുറത്തേക്ക് ഇറങ്ങിയില്ല. അവന് കൂട്ടായി കാർത്തിയും. ആ സമയത്താണ് പെൺകുട്ടികളിൽ ഒരാൾ കാർത്തിയുടെ ബെഞ്ചിന് എതിരെ അവനെ കാണത്തക്ക രീതിയിൽ വന്നിരുന്നത്.

"കാർത്തി കൈക്കിപ്പോ എങ്ങനെയുണ്ട്??"

"ഏയ്യ് വേറെ കുഴപ്പം ഒന്നുമില്ല മീരെ."

"Mm കുറെ നോട്ട് pending ആണല്ലേ??"

"Mm അതാലോചിക്കുമ്പോള തല പെരുക്കുന്നെ. അല്ല നീ എല്ലാം എഴുതിയോ??"

"അഹ് ഞാൻ എഴുതി."

അപ്പോഴാണ് പുറത്തേക്ക് പോയ പാറുവും ഗൗരിയും തിരികെ ക്ലാസ്സിൽ വന്നത്. വന്ന പാടെ കാണുന്നത് മീരയുമായി സംസാരിക്കുന്ന കാർത്തിയെയാണ്. അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു. എന്നാൽ ഇതൊന്നും അറിയാതെ സംസാരം തുടരുകയായിരുന്നു അവർ.

"മീരെ നിന്നെ മൃതുല വിളിക്കുന്നുണ്ട്."

അവർ ശബ്‌ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ തങ്ങളെ തന്നെ നോക്കി നിക്കുന്ന പാറു.

"അഹ് കാർത്തി ഞാൻ പോട്ടെ. അവൾക്ക് ഞാനൊരു ബുക്ക്‌ കൊടുത്തിരുന്നു അത് തരാനായിരിക്കും വിളിക്കുന്നെ."

അതും പറഞ്ഞ് അവൾ എഴുന്നേറ്റു. പാറുവിനെ നോക്കി ഒന്ന് ചിരിച്ച് പുറത്തേക്ക് നടന്നു. പക്ഷെ പാറു അതൊന്നും മൈന്റ് ചെയ്യാൻ പോയില്ല. ഇതൊക്കെ കണ്ട് ചിരിക്കുകയായിരുന്നു ഗൗരിയും മനുവും.

"കാർത്തി ഒന്ന് പുറത്തേക്ക് വരവോ??"

അത്രയും പറഞ്ഞ് അവന്റെ മറുപടിക്ക് കാക്കാതെ അവൾ പുറത്തേക്ക് ഇറങ്ങി.

"പെങ്ങള് നല്ല കലിപ്പിലാ. നിന്നെ ബാക്കി വച്ചിരുന്ന ഭാഗ്യം. പിന്നെ all the best."

"പോടാ തെണ്ടി. ഒരു കൂട്ടുകാരന് അപകടം വരുമ്പോ കൂടെ നിക്കണം. അല്ലാതെ all the best അല്ല തരേണ്ടത്."

"അപകടം വരുമ്പോ നീ പറയാതെ തന്നെ ഞാൻ കൂടെ നിക്കും.

💬 Comments

View all comments