0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1487

പക്ഷെ ഇത് അപകടം അല്ലല്ലോ അതുക്കും മേലെ."

"ഓഹ് എന്റെ പൊന്ന് മുത്തേ എൻ നൻപനെ പോലെയാരും മില്ലേ ഇന്ത ഭൂമിയിലെ. അപ്പൊ fresh ആയിട്ട് പോയി വാങ്ങിച്ചിട്ട് വരല്ലേ??"

"അതാ നല്ലത്."

അങ്ങനെ അവനും പുറത്തേക്കിറങ്ങി. ഇതിനിടയിൽ ഗൗരി അവനെ നോക്കി ആക്കി ചിരിച്ചു. അതിന് മറുപടിയായി ഇതൊക്കെ എന്ത് എന്നാ രീതിയിൽ അവൻ ചിരിച്ച് കാണിച്ചു. വെളിയിൽ ചുമരും ചാരി അവള് നിൽക്കുന്നുണ്ടായിരുന്നു.

"പാറൂട്ടി................"

"അമ്മാവാ" ഏതോ സിനിമയില് ആരോ വിളിക്കുന്നത് പോലെയാണ് അവൻ അവളെ വിളിച്ചത്.

അവൾ തിരിഞ്ഞ് അവനെ നോക്കി. മുഖമൊക്കെ ദേഷ്യത്താൽ ചുവന്നിരിക്കുന്നു. ചെറുതായി കണ്ണും നിറഞ്ഞിട്ടുണ്ട്.

"എന്താടോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു?? ന്താ പറ്റിയെ ന്റെ പെണ്ണിന്??"

അവളിൽ നിന്നും മൗനം

മാത്രം.

"അഹ് എന്തെങ്കിലും ഒന്ന് പറയടോ."

" നീ എന്തിനാ അവളോട് സംസാരിച്ചേ??"

"എന്താ എനിക്ക് സംസാരിച്ചൂടെ?? അത് കൊള്ളാം."

"സംസാരിച്ചൂട. നീ സംസാരിക്കുന്നുണ്ടെങ്കിൽ അത് എന്നോട് മാത്രം മതി. വേറാരൊടും സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല."

"നീ എന്താടി ഇങ്ങനെ??"

"അഹ് ഞാനിങ്ങനെയാ."

അതും പറഞ്ഞ് അവൾ മുഖം വെട്ടിച്ചു.

"പാറു, എന്താടോ ഇങ്ങനെ??"

"പേടിയാ കാർത്തി നിക്ക്. നീ ആരെയെങ്കിലും നോക്കി സംസാരിച്ചാലോ ചിരിച്ചാലോ എനിക്കതൊന്നും ഇഷ്ട്ടല്ല. നിന്നെ ആരെങ്കിലും മയക്കി കൊണ്ട് പോവൊന്നുള്ള പേടിയാടാ എനിക്ക്."

"അതാണോ കാര്യം. എന്നെ അങ്ങനെ ആരും മയക്കില്ല. ഇനി ആരെങ്കിലും അഥവാ മയക്കാൻ വന്നാലും ഞാൻ പറയും എന്റെ മനസ്സിൽ ഒരു മറുത കുടിയിരുപ്പുണ്ടെന്ന്. പോരെ."

"മറുത നിന്റെ മറ്റവള്."

"എത്ര തവണ പറയണം., മറ്റവളോടാ ഈ പറയണേ."

അതും പറഞ്ഞ് അവര് രണ്ടാളും ചിരിച്ചു.

"അതേ സല്ലപിച്ച് കഴിഞ്ഞെങ്കിൽ ക്ലാസ്സിലോട്ട് കേറിക്കോ. ഇപ്പൊ സാർ വരും."

അവര് തിരിഞ്ഞ് നോക്കി. അവരെയും നോക്കി ചിരിച്ചോണ്ട് നിക്കുന്ന മീര.

"നിയല്ലെടി പറഞ്ഞെ എന്നെ മൃദുല വിളിക്കുന്നുണ്ടെന്ന്??"

"അത്.. അത് പിന്നെ.."

"Mm കിടന്ന് ഉരുളണ്ട. എനിക്കെല്ലാം മനസിലായി. നിന്റെ ചെക്കനെ ആരും കൊത്തി കൊണ്ട് പോവില്ല. പിന്നെ ഞാൻ, ഞാനും ഇവനും നല്ല ഫ്രണ്ട്സാ. അല്ലെ കാർത്തി??"

"പിന്ന അല്ലെ."

"അപ്പഴേ പാർവതി, നീ ലക്കിയാ. ഇവനെ പോലെയൊരുത്തനെയല്ലേ കാമുകനായിട്ട് കിട്ടിയത്. ലക്ഷത്തിൽ ഒന്നേ കാണൂ ഇത്പോലൊരു item."

"മോളെ കൂടുതല് പൊക്കല്ലേ. ഇപ്പൊ തന്നെ ഓവറായി."

"അഹ് സത്യം പറഞ്ഞത് ഇപ്പൊ കുറ്റമായോ??"

"Mm മതി മതി. പിന്നെ പാറു

💬 Comments

View all comments