Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
എനിക്ക് നോട്ട് ഒന്ന് എഴുതി തരണേ ടി. കുറെ pendig അഹ്."
"അയ്യടാ നിക്കൊന്നും പറ്റില്ല. തന്നതാൻ എഴുതിയ മതി."
"Plz പാറൂട്ടി കൂറെയുണ്ടെടി അതാ."
"ഒരു plz ഉം ഇല്ല. മോൻ തന്നെ അങ്ങോട്ട് എഴുതിയാ മതി."
"കാർത്തി ഇങ്ങ് താ ഞാൻ എഴുതി തരാം."
മീര ഇടയിൽ കേറി പറഞ്ഞു.
"അഹ് അത് മതി നീ എങ്കിലും എന്നെ സഹായിക്കാന്ന് പറഞ്ഞല്ലോ. ബുക്ക് ബാഗിലാ വാ എടുത്ത് തരാം."
അവൻ അതും പറഞ്ഞ് തിരിഞ്ഞ് നോക്കി അവിടെ പാറു ഉണ്ടായിരുന്നില്ല.
"ഇവളിത് എവിടെ പോയി??"
"അതാ ഞാനും നോക്കുന്നെ. ഇവളിത് ഇത്ര വേഗം ഇങ്ങോട്ട് മാഞ്ഞ് പോയി."
"കാർത്തി ദേ അങ്ങോട്ട് നോക്കിയേ."
അവൻ അവൾ കൈ ചുണ്ടിയ സ്ഥലത്തേക്ക് നോക്കി. Class മുറിയിലേക്കായിരുന്നു അവള് കൈ ചുണ്ടിയത്. അവിടെ അവന്റെ ബാഗിൽ നിന്നും ബുക്ക് എടുത്ത് വരുന്ന പാറു. അവൾ അവളുടെ ബാഗിലേക്ക് ആ ബുക്ക് വച്ചു. അപ്പോഴേക്കും അവർ അകത്ത് കേറിയിരുന്നു.
"ന്തിനാ എന്റെ ബുക്ക് എടുത്തേ??"
അവൻ അവളോട് ചോദിച്ചു.
"എനിക്കിഷ്ട്ടം ഉണ്ടായിട്ട്."
"ബുക്ക് താ."
"ഇല്ല തരില്ല."
"നീ ബുക്ക് എടുത്തത് എന്തിനാണെന്ന് എനിക്ക് മനസിലായി. പക്ഷെ വേണ്ട. എന്നെ ആരും സഹായിക്കണ്ട. എനിക്കറിയാം താനെ എഴുതാൻ."
"അപ്പൊ നീ മീരയോട് എഴുതി തരാൻ പറഞ്ഞതോ??"
"ഞാനല്ലല്ലോ പറഞ്ഞത് അവളല്ലേ??"
"മീരെ നീ എഴുതണ്ട. ഇവന് ഞാൻ എഴുതി കൊടുത്തോളം."
"അത് എന്താ?? അവൻ നിന്നോട് ചോദിച്ചതല്ലേ എഴുതി തരുവോന്ന്?? അപ്പൊ നീ പറ്റില്ലാന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ എഴുതി കൊടുക്കാന്ന് പറഞ്ഞു. ഇനിയിപ്പോ ഞാൻ തന്നെ എഴുതി കൊടുത്തോളം."
"കാർത്തി സോറി ടാ. അപ്പഴത്തെ അവസ്ഥയില് ഞാനങ്ങനെ പറഞ്ഞ് പോയതാ. ഇത് മുഴുവൻ ഞാൻ തന്നെ എഴുതി തന്നോളം. രണ്ടേ രണ്ട് ദിവസത്തിനുള്ളിൽ ഞാനെഴുതി തരാം plz ടാ."
"Mm."
അവൻ മിരയെ നോക്കി ചിരിച്ചു. തിരിച്ച് അവളും. എന്നിട്ട് അവൻ അവന്റെ ബെഞ്ചിൽ പോയിരുന്നു.
"നാണമുണ്ടോ മലരേ നിനക്ക്??"
വന്നിരുന്ന പാടെ മനു അവനോട് ചൂടായി.
"എന്താടാ??"
"നീയൊരു മനുഷ്യനാണോ?? പാവം നിയെന്ന് പറഞ്ഞാൽ അവള് മരിക്കും. ഇത്രയും ദിവസം അവള് തല വേദനയാണെന്ന് പറഞ്ഞ് ക്ലാസ്സിൽ കിടന്നപ്പോ ഒരുപാട് നോട്ട് അവൾക്കും pending ആയതാ. അവളുടെ നോട്ട് പോലും അവള് എഴുതി തീർന്നിട്ടില്ല. അതിന്റെ കൂടെ ഇനി നിന്റെം.
💬 Comments
View all comments