Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ആലോചിച്ച് നോക്കിയേ. ഇന്നും നാളേം economics ഇല്ല. ഈ രണ്ട് ദിവസം കൊണ്ട് ഞാൻ എങ്ങനെ എഴുതും??"
"അഹ് ഒരു മാസം വീട്ടിൽ കിടന്ന് സുഖിച്ചപ്പോ ആലോചിക്കണമായിരുന്നു."
"ഒന്ന് പോയെ മലരേ, ഞാൻ വീട്ടിൽ കിടന്ന് സുഖിച്ചോ എന്റെ വലത് കൈയാ ഒടിഞ്ഞേ. എന്തെങ്കിലും കഴിക്കണമെങ്കിൽ പോലും അമ്മ വാരി തരണം."
"ഇനി ഒരേയൊരു വഴിയേ ഉള്ളൂ. ആ ശ്രീകുമാർ സാറിനോട് പോയി പറ 1 ആഴ്ച സമയം തരാൻ."
"Mm ഇനി അതേ നടക്കു. ഏത് നേരത്താണോ എന്തോ ബൈക്ക് പഠിക്കാൻ തോന്നിയത്."
"അതിനിപ്പോ എന്താ കൈ ഒടിഞ്ഞെങ്കിലും നീ ബൈക്ക് പഠിച്ചല്ലോ??"
"അഹ് അത് പഠിച്ചു."
"അളിയോ നിന്റേയാള് വന്നു."
അവൻ തിരിഞ്ഞ് നോക്കി. നനഞ്ഞ കണ്ണുകൾ കൊണ്ട് അവനെ തന്നെ നോക്കി നിൽക്കുന്ന പാറു. ക്ലാസ്സിൽ ആറോ എഴോ പേരുണ്ടെങ്കിലും എല്ലവരും എഴുത്തിലാണ് ശ്രദ്ധ അവൾ അവനരികിലേക്ക് നടന്നു വന്നു.
"ക....ർത്തി"
അവളുടെ ശബ്‌ദം ഇടരുന്നുണ്ടായിരുന്നു.
"ഏയ് പാറു ഇത് ക്ലാസാടി പെണ്ണെ. ഇങ്ങനെ മോങ്ങാതെ."
"പോടാ തെണ്ടി. ഞാൻ എന്തോരം വിഷമിച്ചൂന്ന് അറിയോ?? നീ വരാതിരുന്നപ്പോ ഞാൻ മനുവിനോട് കാര്യം തിരക്കി. അവനെ പറഞ്ഞേ ബൈക്കിന്ന് വീണ് കൈ ഒടിഞ്ഞൂന്ന്."
"എന്നിട്ട് എന്തായി??"
"എന്നിട്ട് അത്.... അത് പിന്നെ"
"അളിയോ എന്നിട്ട് എന്തുണ്ടായിന്ന് ഞാൻ പറയാം. നീ എന്താ വരാതെന്ന് ഇവള് ചോദിച്ചപ്പോ അറിയാണ്ട് ഞാൻ സത്യം പറഞ്ഞു പോയി. അപ്പൊ കരയാൻ തുടങ്ങിയതാ ഇവൾ. എനിക്കാണെങ്കിൽ ആകെ പേടിയായി. ഇവളടുത് കരയല്ലെന്ന് പറഞ്ഞു. ഒരു വിധം ഇവള് കരച്ചില് നിർത്തി.
💬 Comments
View all comments