Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
തുറക്കുന്ന ശബ്‌ദം കേട്ട് ബെണ്ടിൽ കിടന്നിരുന്ന കാർത്തി എഴുന്നേറ്റിരുന്നു. ചുവന്ന പെട്ടിയുമായി അവൾ കാർത്തിയോടൊപ്പം ബെണ്ടിൽ ഇരുന്നു.
അനു: എന്നോട് ദേഷ്യമാണോ??
കാർത്തി: എനിക്ക് നിന്നോട് ദേഷ്യപ്പെടാൻ പറ്റോ??
അനു: പിന്നെന്താ ഇത്രയും നേരായിട്ടും എന്നോട് ഒന്ന് മിണ്ടത്തെ?? കാണാതായപ്പോ ഞാൻ എന്ത് മാത്രം തീ തിന്നുന്ന് അറിയോ?? വിളിച്ചാലോട്ടും ഫോണും എടുക്കില്ല.
കാർത്തി: ഞാനല്ലല്ലോ നീയല്ലേ
എന്നോട് മിണ്ടത്തെ. ആ സങ്കടം കൊണ്ടാ കുറച്ച് നേരം മാറിനിന്നെ. ഫോൺ വിളിച്ചപ്പോ മനപ്പൂർവ്വം എടുക്കാഞ്ഞതല്ല. ഫോൺ സൈലന്റ് ആയിരുന്നു. സമയം നോക്കാനായി ഫോൺ എടുത്തപ്പോഴാ. നിയും തുമ്പിയുമൊക്കെ വിളിച്ചത് കാണുന്ന തന്നെ. പിന്നെ വേഗം ഇങ്ങോട്ടേക്ക് പോന്നു. അവളെന്നെ ഒരുപാട് വഴക്ക് പറഞ്ഞു താമസിച്ചതിന്. പക്ഷെ നിയോ കമാന്ന് ഒരക്ഷരം മിണ്ടില്ല.
അനു: കാർത്തി എ...... ന്നോട് ഷെമിക്കേടാ. ഞാൻ രാവിലെ നടന്നത് ..അത് പറ്റിപ്പോയതാടാ. എനിക്കറിയില്ലായിരുന്നു. നീ ഓരോ നിമിഷം മിണ്ടാണ്ട് ഇരിക്കുമ്പോഴും എന്റെ നെഞ്ച് തകരുവാട.
അത്രയും പറഞ്ഞ് അവൾ അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവൻ അവന്റെ അധരങ്ങൾ അവളുടെ നെറ്റിതടത്തിൽ അമർത്തി.
കാർത്തി: വേണ്ട. മതി കരഞ്ഞത്. അതിനുമാത്രം എന്താ ഇപ്പൊ ഉണ്ടായേ?? ദേ ഇങ്ങോട്ട് നോക്കിയേ.
അവൾ തലയുയർത്തി അവനെ നോക്കി.
കാർത്തി: നമ്മടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസം ആവുന്നെ ഉളളൂ. ആദ്യയിട്ടാ നമ്മള് ഇങ്ങനെ മിണ്ടാണ്ട് ഇരിക്കണെ. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനാ ഗിഫ്റ്റ് രാത്രി പുറത്തെടുത്ത മതിയായിരുന്നു. പകൽ വെളിച്ചത്തിൽ ആ അരഞ്ഞാണം നിന്റെ വയറിൽ മുത്തി കിടക്കണ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്. അതാ രാവിലെ തന്നെ അങ്ങനെയൊക്കെ ചെയ്തേ. സോറി പെണ്ണേ.
അനു: പകൽ വെളിച്ചത്തിൽ കാണാൻ നിനക്ക് അത്ര കൊതിയായിരുന്നോ??
കണ്ണീര് തുടച്ചു കൊണ്ട് മുഖത്ത് ഒരു ചിരി വരുത്തി അവൾ ചോദിച്ചു. അവനതിന് വെറുതെ ഒന്ന് ചിരിച്ചു. അവൾ നടന്ന് മുറിയിലെ ജനാല തുറന്നിട്ടു. നിലാവിന്റെ വെളിച്ചം മുറിയാകെ പടർന്നു.
അനു: ഇന്ന് നടന്നതെല്ലാം ഇന്നത്തോടു കൂടി മറക്കണട്ടോ. പകൽ വെളിച്ചത്തിൽ കാണുന്നതിനെക്കാൾ സുന്ദരം ഈ
💬 Comments
View all comments