Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ദൂരമേ ഉളളൂ അമ്പലത്തിലേക്ക്. പത്ത് മിനിറ്റ് യാത്ര. ഇറങ്ങിയ സമയം മുതൽ അവിടെ എത്തുന്ന വരെ തുമ്പി വായടിച്ചില്ല. ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു. കാർത്തിയും അനുവും ഒന്നും മിണ്ടിയില്ല. അത് തുമ്പി ശ്രദ്ധിച്ചതുമില്ല. കാരണം ഏട്ടന്റെയും ഏട്ടത്തിയുടെയും കൂടെയുള്ള ആ യാത്ര അവളെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു. അമ്പലത്തിലെ ദേവിയോട് മനസുരുകി അവര് മൂവരും പ്രാർത്ഥിച്ചു. കുറെയേറെ നേരം അവിടെ ചിലവിട്ട ശേഷം അവര് തിരിച്ച് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി കാർത്തി ഒരു ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞ് ബൈക്കും എടുത്തിറങ്ങി. വഴിയിൽ വണ്ടിയൊന്ന് സൈഡാക്കി അവൻ ഫോൺ എടുത്ത് ഓഫീസിലേക്ക് വിളിച്ചു. ഇന്ന് night ആണ് ഡ്യൂട്ടി. വരാൻ പറ്റില്ലെന്നും ലീവ് വേണമെന്നും പറഞ്ഞ് അവൻ ഫോൺ വച്ചു. നേരെ ബീച്ചിലേക്കാണ് അവൻ വണ്ടി വിട്ടത്. കുറെ നേരം കടലും നോക്കി മണൽതരികളിൽ അവനിരുന്നു. ഓർമകൾ വേട്ടയാടാൻ തുടങ്ങിയപ്പോ തിരിച്ച് പോന്നു. ഫോൺ എടുത്ത് സമയം നോക്കി. 5.30 ആയിരിക്കുന്നു. അവന് തന്നെ വിശ്വസിക്കാൻ ആയില്ല. എത്രയോ മണിക്കൂർ "ദാ" എന്ന് പറഞ്ഞ് പോയിരിക്കുന്നു. അനുവും തുമ്പിയും ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഫോൺ നേരത്തെ സൈലന്റ് ആക്കിയ നിമിഷത്തെ അവൻ സ്വയം പഴിച്ചു. തിരിച്ച് വിളിക്കാൻ നിൽക്കാതെ വണ്ടി എടുത്ത് അവൻ നേരെ വീട്ടിലേക്ക് വിട്ടു.
ചെറിയൊരു ആഘോഷം. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഒരു കേക്ക് വാങ്ങി മുറിച്ചു. താമസിച്ചതിന് ഒരുപാട് കിട്ടി തുമ്പിയുടെ വക. എന്നിട്ടും അനു ഒന്നും മിണ്ടിലാ മുഖം വീർപ്പിച്ച് ഇരുന്നെന്ന് മാത്രം. അമ്മയും ചേച്ചിയും ചേട്ടനും കുഞ്ഞും ഒക്കെയുണ്ടായിരുന്നു. മനുവും ലക്ഷ്മിയും കുറച്ച് താമസിച്ചാണ് വന്നത്. ഒരുപാട് നേരം വർത്തമാനം ഒക്കെ പറഞ്ഞ് സമയം ആയപ്പോൾ എല്ലാവരും യാത്ര പറഞ്ഞിറങ്ങി. നേരത്തെ എണീറ്റതിനാൽ ഏട്ടനോടും ഏട്ടത്തിയോടും good night പറഞ്ഞ് അവൾ കിടക്കാനായി റൂമിലേക്ക് പോയി. കാർത്തിയും അവന്റെ റൂമിലേക്ക്. അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന പാത്രങ്ങൾ കൂടി കഴുകിവച്ചിട്ട് അനുവും ചെന്നു. വാതിൽ അടച്ച് കുറ്റിയിട്ട് കാർത്തിയെ ഒന്ന് നോക്കിയ ശേഷം അവൾ അലമാര തുറന്ന് രാവിലെ വച്ച ആ ചുവന്ന പെട്ടി പുറത്തെടുത്തു. അലമാര
💬 Comments
View all comments