Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പോലെ വയറിനെ മുത്തികിടക്കുന്ന അരഞ്ഞാണം അവളെ കൂടുതൽ സുന്ദരിയാക്കി. പെട്ടന്ന് കണ്ണാടിയുടെ പ്രതിബിംബത്തിൽ അവളുടെ പഴയ മുഖത്തെ ഒരു സ്വപ്നം എന്നോണം അവൾ കണ്ടു.
"എന്തൊരു ലുക്കാ ചേച്ചി എനിക്ക്. എന്റെ ക്ലാസിൽ സൗന്ദര്യത്തിലും നഖത്തിലും മുൻപന്തിയിൽ ഞാൻ തന്നെയാ."
"ഓഹ് സ്വയം പൊക്കുന്ന ഒരാളെ ഞാൻ ആദ്യയിട്ടാ കാണാണെ."
"ഒന്ന് പോ ചേച്ചി., ചേച്ചി പോലും എത്രയോ തവണ പറഞ്ഞിട്ടുണ്ട് ഞാൻ സുന്ദരിയാന്ന്."
"അല്ലെങ്കിലും നിനക്ക് കോമഡി പറഞ്ഞാൽ മനസിലാവില്ലല്ലോ."
"അയ്യട. എത്ര പേരാന്ന് അറിയോ എന്റെ പിന്നാലെ നടക്കണേ. എന്നോട് സംസാരിക്കണ എല്ലാ ആമ്പിള്ളേരും പറയണത് എന്നെ കാണാൻ wonder women പടത്തിലെ നടിയെ പോലെയാന്ന."
"നീ ഈ wonder women പടം കണ്ടിട്ടുണ്ടോ ഒരു നൈജീരിയകാരിയ അതിലെ നടി."
"എന്റെ ദേവീ എന്ത് തള്ളാ ചേച്ചി തള്ളുന്നേ?? ഞാനാ പടം കണ്ടിട്ടില്ല. പക്ഷെ നടിയെ ഗൂഗിളിൽ സെർച്ച് ചെയ്തപ്പോ കണ്ടു. എന്നെപ്പോലെ തന്നെയാ. ഒരു മറ്റോം ഇല്ല."
"എടി ഓവർ വെളുപ്പയാലും കാണാൻ കൊള്ളില്ല. എന്തെങ്കിലും അസുഖം വന്നാലും ഇതുപോലെ ആവും. അതിനെ പിത്തം പിടിച്ച വെളുപ്പന്ന് ഞങ്ങള് പറയും. അതിന് ആയുർവേദത്തിൽ ചികിത്സയുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കുന്നോ??"
"അസൂയ അസൂയ"
"എനിക്കൊരു അസൂയയും ഇല്ല പെണ്ണേ. വേറെ ആരെങ്കിലും ആയിരുന്നെ ഞാൻ ചിലപ്പോ അസൂയ പെട്ടെനേ. ഇതുപ്പോ നീ എന്റെ പുന്നാര അനിയത്തിയല്ലേ??"
കാർത്തി: അനു അനു
കാർത്തിയുടെ അലർച്ച പോലുള്ള ശബ്‌ദം കേട്ട് അനു ഞെട്ടി സ്വബോധത്തേക്ക് വന്നു. അവൾ തിരിഞ്ഞ് നോക്കി. തന്റെ പിന്നിൽ തന്നെ നോക്കി കാർത്തി നിക്കുന്നു.
കാർത്തി: ഉറക്കത്തിൽ സ്വപ്നം കാണുന്നവരുണ്ട്. ചുമ്മാ ഇരുന്ന് സ്വപ്നം കാണുന്നവരുണ്ട്. തുണിയും മണിയും ഇല്ലാണ്ട് കണ്ണാടിയിൽ നോക്കി സ്വപ്നം കാണുന്നവരെ ആദ്യയിട്ടാ ഞാൻ കാണാണേ.
അതും പറഞ്ഞ് അവൻ ചിരി നിയന്ത്രിക്കാൻ പാടുപ്പെട്ടു.
അവളിൽ നിന്നും ചമ്മലാണ് അവൻ പ്രതീക്ഷിച്ചത്. പക്ഷെ ആ പ്രതീക്ഷ തെറ്റിച്ച് നിറമിഴികളോടെ അവൾ അവന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു.
കാർത്തി: അയ്യേ എന്താ പെണ്ണേ ഇത്?? ഇപ്പൊ എന്തിനാ ഈ കരച്ചിൽ
💬 Comments
View all comments