Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഞാനങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ?? അതിനാണെ സോറിട്ടൊ. ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ.
അവൻ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ കണ്ണുകൾ അത് ചെവിക്കൊണ്ടില്ല. ആ കണ്ണുകൾ അശ്രു പൊഴിച്ചു കൊണ്ടേയിരുന്നു.
കാർത്തി: ദേ പെണ്ണെ എനിക്ക് ദേഷ്യം വരുന്നുണ്ടട്ടോ.
അവൻ ശബ്‌ദം ഒന്ന് കടുപ്പിച്ചു. അവൾ മുഖമുയർത്തി അവനെ നോക്കി.
കാർത്തി: എന്താ വാവേ ഇത് എന്തിനാ കാര്യല്ലാണ്ട് ഇങ്ങനെ കരയണേ?? ഇതുവരെ ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ. പെട്ടന്ന് എന്ത് പറ്റി നിനക്ക്?? ഇനി നിനക്ക് എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലും വിഷമം ഉണ്ടോ?? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്ങിൽ എന്നോട് പറയടി. നീ ഇങ്ങനെ കരയണ കാണാൻ വയ്യാത്തത് കൊണ്ടാ.
അനു: ഏയ് ഒന്നൂല്യടാ. ഞാൻ പഴയതെന്തോ ഓർത്ത് പെട്ടന്ന് നിക്ക് നിയന്ത്രിക്കാൻ ആയില്ല.
കണ്ണുനീരൊപ്പി അവൾ അവന് മറുപടി കൊടുത്തു.
കാർത്തി: പൊട്ടടി നിന്നെ ഈ അവസ്ഥയിൽ ആക്കിയവരൊന്നും ഇന്നീ ഭൂമിയിൽ ജീവനോടെ ഇല്ല. പിന്നെന്താ എന്റെ പെണ്ണിന്?? സങ്കടമൊന്നും വേണ്ടാട്ടോ അവസാന ശ്വാസം വരെയും ഞാൻ ഈ മരംകേറീടെ കൂടെ തന്നെ ഉണ്ടാകും.
അവളുടെ വലത് കയ്യിലും ഒരു വിരൽ മാത്രമുള്ള ഇടത് കയ്യിലും കൂട്ടി പിടിച്ച് അവൻ അവളുടെ നെറ്റിയിൽ ചുടുചുംബനം അർപ്പിച്ചു.
കാർത്തി: എനിക്ക് നന്നായിട്ട് ഉറക്കം വരുന്നുണ്ട്. വാ വന്ന് കിടക്കാവോ മറുതെ.
അനു: മറുത നിന്റെ കെട്ടിയോള്.
കാർത്തി: അഹ് അപ്പൊ സമ്മതിച്ചല്ലോ.
അതും പറഞ്ഞ് അവൻ കളിയാക്കി ചിരിച്ചു. പഴയത് പോലെ അനുവും ഉഷാറായി. അവൾ അവനെ നോക്കി കൊഞ്ഞണം കുത്തി. അത് കണ്ട് അവൻ അവളെ എടുത്ത് കട്ടിലിലേക്ക് എറിഞ്ഞു. കൂടുതൽ ബലം കൊടുക്കാതെ അവനും അവളിലേക്ക് പടർന്നു കേറി. കാച്ചിയ എണ്ണയുടെ സുഗന്ധം അവളുടെ മുടികളിൽ നിന്നും അവന് അനുഭവിച്ചറിയാൻ പറ്റി. അവൻ അവന്റെ ചുണ്ടുകൾ അവളുടെ ആ
പവിഴാധരങ്ങളിലേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടിനെ വിഴുങ്ങാൻ തയ്യാറായി അവന്റെ ചുണ്ട് കൂടുതൽ കൂടുതൽ അടുത്തു. ഇരുവരുടെയും അധരങ്ങൾ കൂട്ടിമുട്ടും മുൻപേ അവൾ അവളുടെ വിരൽ കൊണ്ട് അവന്റെ ചുണ്ടിനെ തടുത്തു.
കാർത്തി: കളഞ്ഞ്. എന്റെ പൊന്ന് അനു ഒന്ന് മൂടായി
💬 Comments
View all comments