Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
നക്ഷത്രങ്ങൾ നിൽക്കുന്നുണ്ട്. ഒരിളം തെന്നൽ അവന്റെ മുടിയിഴകളിൽ തട്ടി തലോടി കടന്നുപ്പോയി. ആ ഒരു നിമിഷം അവൻ കണ്ണുകൾ കൂട്ടിയടച്ചു. പിന്നീട് കണ്ണ് തുറന്നപ്പോ അവൻ കാണുന്നത് ചന്ദ്രന് ചുറ്റും നിന്ന നക്ഷത്രങ്ങളിൽ ഇപ്പൊ ഒന്ന് മാത്രമേ കാണാനുള്ളൂ.
"എന്താ ചെക്കാ ഇങ്ങനെ നോക്കുന്നെ അത് ഞാൻ തന്നെയാ. ഒരു കാര്യം പറയാനാ ഞാനിപ്പോ
വന്നത്. ഇനി ഒരിക്കലും നിനക്കെന്റെ ശബ്‌ദം കേൾക്കാൻ പറ്റില്ല. എന്ന് വിചാരിച്ച് നീ സന്തോഷപ്പെടണ്ട. വേറൊരു കാര്യം കൂടെയുണ്ട്. നിനക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞാ. ആ പെൺകുഞ്ഞ് ആരാണെന്ന് അറിയോ???? ഞാനാ. ഇനി ഞാൻ നിന്നെ അച്ഛന്ന് വിളിക്കണോല്ലോ എന്നോർക്കുമ്പോള ഒരു വിഷമം. ആ വിഷമം ഞാൻ മാറ്റിക്കോളം. അതിനുള്ള സൂത്ര പണികളൊക്കെ എന്റെ കൈയിൽ ഉണ്ട്. നിന്നെ സമാധാനമായിട്ട് ഉറങ്ങാൻ വിടും എന്നൊന്നും നീ കരുതണ്ട."
പെട്ടന്ന് ആ ശബ്‌ദം ഇല്ലാണ്ടായി. അവൻ അത്ഭുതപ്പെട്ടുപ്പോയി. അവള് പറഞ്ഞതെല്ലാം അവന്റെ ചെവിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി. പാറു തന്റെ കുഞ്ഞായി ജനിക്കാൻ പോകുന്നു. അവനത് വിശ്വസിക്കാനായില്ല. ആകാശത്ത് എന്തോ ശബ്‌ദം കേട്ട് അവൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി. ഒരു നക്ഷത്രം പൊട്ടി പിളർന്ന് അതിൽ നിന്നും ഒരു വെളിച്ചം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു. അവനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അത് അവനെയും മറികടന്ന് പോയി. അതിന്റെ പിന്നാലെ അവനും. അത് നേരെ ചെന്ന് നിന്നത് താഴെ കത്തിയടിച്ചു കൊണ്ടിരുന്ന തുമ്പിയുടെയും അനുവിന്റെയും അടുത്താണ്. പക്ഷെ ആ വെളിച്ചത്തെ അനുവിനോ തുമ്പിക്കോ കാണാൻ സാധിച്ചിരുന്നില്ല. ഉടനെ തന്നെ ആ വെളിച്ചം അനുവിന്റെ വയറിനുള്ളിലേക്ക് പ്രവേശിച്ചു. കാർത്തി ഒന്ന് ഞെട്ടി. പക്ഷെ യാതൊരു ഭാവ മാറ്റവും ഇല്ലാതെ അനു തുമ്പിയുടെ കാത്തിവയ്‌പ്പ് ആസ്വദിക്കുകയാണ്. അപ്പോഴാണ് തുമ്പി കാർത്തി അവിടെ നിക്കുന്ന കാര്യം ശ്രദ്ധിച്ചത്.
തുമ്പി: എന്താ ഏട്ടാ ഉറക്കം വരുന്നുണ്ടോ??
അവളൊരു കള്ള ചിരിയോടെ ചോദിച്ചു. അപ്പൊ തന്നെ കിട്ടി അനുവിന്റെ വക ഒരു നുള്ള്.
തുമ്പി: അഹ് ഏട്ടത്തി വിട് വിട് വേദനിക്കുന്നു.
അവൾ പിടി വിട്ടു.
അനു: നാക്കിന് എല്ലില്ലാത്ത
💬 Comments
View all comments