Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ഏയ് ഇല്ല.
അനു: അതേ ചെക്കാ
കാർത്തി: ഒന്ന് വേഗം പറയടി....
അനു: അതില്ലേ എന്നും രാത്രി പറയാറില്ലേ വാവക്ക് പാപം വേണൊന്ന്. ഇനി കുറച്ച് നാളൂടെ കഴിഞ്ഞാൽ ഒരു വാവ കൂടെ വരും പാപം കുടിക്കാൻ.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവളെ തന്നെ നോക്കി.
കാർത്തി: സത്യം
അനു: അഹ് ചെക്കാ സത്യമാ. എന്റെ ചെക്കാനൊരു അച്ഛനാവാൻ പോകുന്നു ഞാനൊരു അമ്മയും.
നിമിഷനേരത്തിനുള്ളിൽ അവൻ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. അവരിരുവരും മാറി മാറി മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു. അല്പനേരത്തെ അധരപാനത്തിനൊടുവിൽ അവൾ തന്നെ അവനെ തള്ളി മാറ്റി. എന്താ എന്നര്ഥത്തിൽ അവൻ അവളെ നോക്കി.
അനു: ഇപ്പൊ മോൻ അങ്ങ് ചെല്ല്. പാതി വഴിയിൽ പണി നിർത്തി വച്ചിട്ട് വന്നതല്ലേ.
കാർത്തി: അത് നിനക്കെങ്ങനെ അറിയാം??
അനു: അനൂപ് ചേട്ടൻ വിളിച്ചിരുന്നു. വാലിന് തീ പിടിച്ചത് പോലെ നീ ഒന്നും പറയാണ്ട് ഇറങ്ങി പോയെന്നും പറഞ്ഞ്.
അത് കേട്ട് അവനാകെ ചമ്മി.
അനു: കൂടുതല് ചമ്മനൊന്നും നിക്കണ്ട. വേഗം വിട്ടോ.
കാർത്തി: നീ അമ്മയോടും ചേച്ചിയോടും ഒക്കെ പറഞ്ഞോ??
അനു: അതൊക്കെ ഞാൻ പറഞ്ഞോളം. എന്റെ ചെക്കൻ ഇപ്പൊ ചെല്ലാൻ നോക്ക്.
അവൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവനിറങ്ങി.
തുമ്പി: ചിലവുണ്ടെ ഏട്ടാ.
കാർത്തി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ട തുമ്പി വിളിച്ച് പറഞ്ഞു.
കാർത്തി: അതൊക്കെ ചെയ്യാമെടി. നിയൊന്ന് അടങ്ങ്. ഞാൻ പോയിട്ട് വരവേ.
തുമ്പി: അഹ്
അവൻ അവളോടും യാത്ര പറഞ്ഞിറങ്ങി. നേരെ ഓഫീസിലേക്ക്.
.....
രാത്രി വലിയൊരു പാർട്ടി തന്നെയായിരിന്നു വീട്ടിൽ ഒരുക്കിയിരുന്നത്. കാർത്തിയുടെ ഫ്രണ്ട്‌സ് അനുവിന്റെ ഫ്രണ്ട്‌സ് അമ്മ ചേച്ചി ചേട്ടൻ കുഞ്ഞ് മനു ലക്ഷ്മി അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്നു പാർട്ടിയിൽ. Night ഡ്യൂട്ടി ആയിരുന്ന മനു ലീവ് എടുത്താണ് പാർട്ടിയിൽ എത്തിയത്. ഏകദേശം പത്ത് പത്തരയോടെ പാർട്ടി അവസാനിച്ചു. അമ്മയൊഴിച്ച് ബാക്കി എല്ലാവരും യാത്ര പറഞ്ഞിറങ്ങി. എല്ലാം അവസാനിച്ച് കാർത്തി ബാൽക്കണിയിൽ വെറുതെ ആകാശം നോക്കി നിക്കുവായിരുന്നു. അവിടെ ചന്ദ്രന് ചുറ്റും ഒരുപാട്
💬 Comments
View all comments