0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4K

ഗിരിനഗർ ബസ് സ്റ്റോപ്പിൽ എത്തി അവൻ അവിടെ ഇരുന്നു. പോക്കറ്റിൽ നിന്നുമൊരു സിഗരറ്റ് എടുത്ത് കഴിഞ്ഞതെല്ലാം മറന്ന് അവൻ പൂകയൂതി വിട്ടു. മുൻപോട്ട് സഞ്ചരിക്കുന്ന വാഹനങ്ങളെ നോക്കി പൂകയൂതി വിടുമ്പോൾ അവൻ പോലുമറിയാതെ പഴയ ഓർമകളിലേക്ക് അവൻ പിന്നോട്ട് സഞ്ചരിച്ചു.

"ഞാനൊരു കാര്യം പറഞ്ഞാൽ നീ കേക്കോ??"

"അഹ് അറിയില്ല. നീ ആദ്യം പറയ്യ്‌."

"ഇനി മുതല് അടിയൊന്നും ഉണ്ടാക്കാണ്ട് നല്ല കുട്ടിയായി ഇരുന്നൂടെ നിനക്ക്??"

"എന്റെ അമ്മ പറയാറുണ്ടല്ലോ ഞാൻ നല്ല കുട്ടിയാന്ന്??"

"ദേ കാർത്തി ഞാൻ കാര്യയിട്ട് എന്തെങ്കിലും പറയുമ്പോ കോമഡി പറയല്ലെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്."

"എന്റെ പൊന്ന് പാറൂട്ടി നിന്റെ പറച്ചില് കേട്ട തോന്നുലോ ഞാൻ ചുമ്മാ കേറി അടിയുണ്ടാക്കാന്ന്. എല്ലാത്തിനും ഓരോ കാരണങ്ങൾ ഇല്ലേ??"

"ശെരി സമ്മതിച്ചു. ഈ കാരണങ്ങൾ എല്ലാം നിനക്ക് കണ്ടില്ലാന്ന് നടിച്ചൂടെ??"

"തെറ്റ് കണ്ട നമ്മടെ നടിപ്പിൻ നായകൻ പോലും പ്രതികരിക്കും. അപ്പൊ അദ്ദേഹത്തിന്റെ ആരാധകനായ ഞാൻ അടങ്ങിയിരിക്കണോ??"

"അയാൾക്ക് അടി കൊണ്ടാലും അടി വാങ്ങിച്ചാലും പൈസ കിട്ടും. നിനക്കോ നിനക്ക് അങ്ങനെ കിട്ടോ??"

"നിയിപ്പോ എന്താ വിളിച്ചേ അയാൾ എന്നോ. ആ വലിയ മനുഷ്യൻ എന്റെ ദൈവം ആടി ദൈവം."

"അല്ലെങ്കിലും നിന്റെ കുറ്റങ്ങൾ കണ്ട് പിടിച്ച് നന്നാക്കാൻ വരുമ്പോ നീ ആ ദൈവത്തിന്റെ പേര് പറഞ്ഞ് വിഷയം മറ്റും നിന്നെ കൊണ്ട് തോറ്റടാ ഞാൻ."

"പാറൂട്ടി എനിക്കറിയാം. എന്റെ അനിയത്തി എന്റെ കൂട്ടുകാരൻ എന്റെ പ്രാണൻ ഇവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഞാൻ അടിച്ച് പോവും. ആരെങ്കിലും എന്നെ കളിയാക്കുന്നത് കേട്ട നീ

💬 Comments

View all comments