Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
പറയുന്നു സോറി. ഇപ്പൊ പ്രശ്നം തീർന്നെ. ഇനി ഇതിനെ പറ്റി സംസാരിച്ച അനുവിന്റെ തനി കൊണം നീ കാണും.
കാർത്തി: അത് ഞാൻ ഒരുപാട് കണ്ടിട്ടുള്ളതല്ലേ??
ഒരു വഷളൻ ചിരിയോടെ പറഞ്ഞു.
അനു: ഛീ പോ വൃത്തിക്കെട്ടതെ. ഇനിയൊരു കാര്യം.
കാർത്തി: കൊല്ലും ഞാൻ.
അനു: plz ടാ ഇതും കൂടെ അറിഞ്ഞാൽ പിന്നെ ഞാൻ ഒന്നും ചോദിക്കില്ല. നിയാണെ സത്യം. എന്നിട്ടും വിശ്വാസം വരുന്നില്ലേ ഞാൻ ചോദിക്കുന്നില്ല പോരെ.
അതും പറഞ്ഞവൾ കപടദേഷ്യം നടിച്ചു.
കാർത്തി: വേണ്ട വേണ്ട ഇനി അതിന്റെ പേരിൽ പിണങ്ങണ്ട. ചോദിക്ക്.
അനു: ചോദിക്കട്ടെ??
ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.
കാർത്തി: അഹ് ചോദിക്ക് പെണ്ണേ.
അനു: മനുവിനെ പറ്റി പറയാൻ നൂറ് നാവല്ലേ നിനക്ക്.
കാർത്തി: അഹ് അതേ. അതിനിപ്പോ നിനക്ക് എന്തെങ്കിലും ഇഷ്ടകേട് ഉണ്ടോ?? ഇനി ഉണ്ടെങ്കിൽ തന്നെ അതങ്ങ് മനസ്സിൽ വച്ചോണ്ട മതി.
അനു: എന്റെ ദേവി ഇതെന്ത് കുത്ത്?? അതിന് ഞാൻ അങ്ങനെ വല്ലതും പറഞ്ഞോ?? നിങ്ങടെ ഈ ഫ്രണ്ട്ഷിപ് കാണുമ്പോ സത്യം പറഞ്ഞാൽ എനിക്ക് അസൂയായ. ഞാൻ ചോദിക്കാൻ വന്ന ചോദ്യം ഇതൊന്നും അല്ല.
കാർത്തി: പിന്നെ??
അനു: ഈ ബെസ്റ്റ് ഫ്രണ്ടിനോട് മറച്ച് വച്ച എന്തെങ്കിലും കാര്യമുണ്ടോ നിന്റെ മനസ്സിൽ??
കാർത്തി: അവനോട് ഒരേ ഒരു കാര്യേ ഞാൻ മറച്ച് വച്ചിട്ടുള്ളൂ.
അനു: അതെന്ത് കാര്യാ??
മനുവിനെ പരിചയപ്പെട്ടത് മുതൽ ഇന്ന് വരെ ഉള്ള എല്ലാ കാര്യവും അവനോർത്തു.
അനു: കാർത്തി
കാർത്തി: അഹ്
അനു: അതേതാ ആ കാര്യം??
കാർത്തി: അതോ അത്. ഞാൻ മൂന്നാറിൽ പോകുന്നു എന്ന് അവനോട് പറഞ്ഞു. പക്ഷെ പോയത് വേറൊരു സ്ഥലത്താ. അതേത് സ്ഥലം ആണെന്ന് ഇതുവരെയും ഞാൻ അവനോട് പറഞ്ഞിട്ടില്ല.
അനു: അതേതാ ആ സ്ഥലം??
അവൻ ചിരിച്ചു.
കാർത്തി: ഒരു ദിവസം ഞാൻ തന്നെ നിന്നേ അങ്ങോട്ടേക്ക് കൊണ്ടുപോവാം. അപ്പൊ അറിഞ്ഞാൽ മതി.
അനു: എനിക്ക് ഉറക്കമേ വരുന്നില്ല. നിനക്ക് വരുന്നുണ്ടോ??
കാർത്തി: കോപ്പ് എന്റെ ഉറക്കം കളഞ്ഞിട്ട് ചോദിക്കുന്നത് കേട്ടില്ലേ??
💬 Comments
View all comments