0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 1613

അവളതും പറഞ്ഞ് ബാത്റൂമിലേക്ക് കേറി. കുറച്ച് കഴിഞ്ഞ് ഒരു നൈറ്റി അണിഞ്ഞ് അവൾ പുറത്തേക്ക് വന്ന് കട്ടിലിൽ

കിടന്നു.

അനു: ഒരു കാര്യം കൂടെ ചോദിച്ചോട്ടെ??

കിടക്കുന്നതിനൊപ്പം അവൾ അവനോട് ചോദിച്ചു.

കാർത്തി: mm

അനു: അന്ന് ലക്ഷ്മി എന്നോട് പറഞ്ഞല്ലോ മനുവിനെ മരണത്തിന്ന് രക്ഷിച്ചത് നിയാണെന്ന് അതെങ്ങനെയാ??

കാർത്തി: അത് ഞാൻ പറഞ്ഞുതരാം. പക്ഷെ ഇപ്പളല്ല.

അനു: പിന്നെ??

കാർത്തി: ഒരു മാസം കൂടെ കഴിഞ്ഞാൽ അരവിന്ദ് ജയിലീന്ന് ഇറങ്ങും.

അനു: ആരാ അരവിന്ദ്??

അതിന് കാർത്തിയുടെ ചുണ്ടിൽ വിരിഞ്ഞത്. ഒരു ചിരിയാണ്. ഒരു തരം വില്ലന്റെ ചിരി.

അനു: എന്തിനാ ചിരിക്കണേ??

കാർത്തി: ഏയ് ഒന്നുല്ല. ഞാൻ എല്ലാം പറയാം സമയം ആവുമ്പോ.

അനു: ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടോ??

കാർത്തി: നിന്റെ കാര്യം ചോദിപ്പ് തീർന്നില്ലേ??

അനു: ഇത് last നീ ദേഷ്യപ്പെടോ ഇല്ലയോ??

കാർത്തി: mm ഇല്ല നീ പറയ്യ്‌.

അനു: ആ സംഭവത്തിന് ശേഷം ഒരിക്കലും അച്ഛനേം അമ്മയേം കാണാൻ തോന്നിട്ടില്ലേ??

കാർത്തി: mm തോന്നിട്ടുണ്ട്. അവര് പോയതിന് ശേഷമുള്ള എല്ലാ വർഷത്തെയും ഓണത്തിന്. അവരുള്ളപ്പോ ഓണം വരാൻ വേണ്ടി എന്നും പ്രാർത്ഥിക്കുമായിരുന്നു ഞാൻ. എന്നെയെയും തുമ്പിയെയും അടുത്തടുത്തിരുത്തി ഒരുരുള ചോറുരുട്ടി ഞങ്ങടെ വായിക്കകത്തേക്ക് വച്ചു തരും. ആ ഒരുരുള മതി വയർ നിറയാൻ. മനസ്സും. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അവരെ. കാണാണോന്ന് തോന്നിട്ടും ഉണ്ട്. പക്ഷെ കണ്ട് കഴിഞ്ഞാൽ ഉള്ളിലേക്ക് വരുന്നത് എന്റെ പാറുന്റെ മരിച്ച് കിടക്കുന്ന രൂപമാ. പിന്നെ അവരോട് തോന്നുന്നത് പകയാ. അവരുടെ മുഖം കാണുമ്പോ തോന്നുന്നത് ദേഷ്യാ.

അനു: സോറി ടാ.

കാർത്തി: ഏയ്. ഞാനാ നിന്നോട് സോറി പറയേണ്ടേ.

അനു: എന്തിന്??

കാർത്തി: നീന്റെ കഴുത്തിൽ താലി കെട്ടിയ നേരം ദേവിക്ക് കൊടുത്തൊരു വാക്കുണ്ട്. നിന്നെ ഒരിക്കലും കരയിപ്പിക്കില്ലെന്ന്. പക്ഷെ ഇന്ന് രാവിലെ ഞാൻ കാരണം നീ കരഞ്ഞു. സോറി ടി. ഇനി ഒരിക്കലും എന്റെ പെണ്ണ് കരയില്ല.

അനു: അയ്യേ നീ ഇതുവരെ അതൊന്നും വിട്ടില്ലേ?? എന്റെ ഭാഗത്തും ഉണ്ട് തെറ്റ്. ഞാനും

💬 Comments

View all comments