0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

ഞാനാ. ഞാൻ അവരോട് അവനെ പറ്റി പറയരുതായിരുന്നു. ഇനി എല്ലാം മറക്കണം സ്വസ്ഥമായിട്ട് സന്തോഷത്തോടെ ജീവിക്കണം. പിന്നെ ചോദിക്കാൻ മറന്നു നീ എന്തിനാ അവന്റെ ബൈക്ക് കത്തിച്ചേ??

മനു: എല്ലാം മറക്കണം സ്വസ്ഥമായിട്ട് സന്തോഷത്തോടെ ജീവിക്കണം.

അവരിരുവരും ചിരിച്ചു.

മനു വണ്ടി എടുത്തു. വണ്ടി നീങ്ങി തുടങ്ങി. സ്വസ്ഥവും സന്തോഷവുമായ ജീവിതത്തിലേക്ക് അവരും.....

? 1വർഷത്തിന് ശേഷം...?

തുമ്പി: ഏട്ടാ ഏട്ടാ.....

കാർത്തി: എന്താ തുമ്പി കുറച്ച് നേരം കൂടി ഉറങ്ങിക്കോട്ടെ.

തുമ്പി: ഉറങ്ങിയത് ഒക്കെ മതി എണീറ്റേ.

കാർത്തി: എന്താ മോളെ??

തുമ്പി: ഇന്നെന്റെ birthday ആയിട്ട് അമ്പലത്തിൽ കൊണ്ടു പോവാന്നല്ലേ ഇന്നലെ രാത്രി എന്നോട് പറഞ്ഞേ??

കാർത്തി: അതൊക്കെ പോവാം പെണ്ണേ. ഞാൻ അല്പം നേരം കൂടെ ഉറങ്ങിക്കോട്ടെ.

തുമ്പി: എന്താ ഏട്ടന് ഇത്രക്ക് ഉറക്കം?? വാ ഏട്ടാ ഇപ്പൊ തന്നെ സമയം ഒരുപാട് ആയി.

കാർത്തി: ഈ പെണ്ണ്!! മാറ്. അനുവെവിടെ??

തുമ്പി: ഏട്ടത്തി ഒരുങ്ങുവാ.

കാർത്തി: mm ഞാൻ കുളിച്ചിട്ട് താഴേക്ക് വരാം.

തുമ്പി: വേഗം വായോ.

"ഞാനിപ്പോ ഏറെ സന്തോഷവനാണ്. ഞാൻ മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവരും. രണ്ട് മാസം മുൻപ് ഒരു വ്യാഴാഴ്ച ആയിരുന്നു കുഞ്ഞിന്റെ നൂല് കെട്ട്. അന്നത്തെ ദിവസം ആ ഒരു സന്തോഷത്തിലായിരുന്നു എല്ലാവരും. ഉച്ചയോടെ ആ സന്തോഷം ഇരട്ടിച്ചു. ചേച്ചിയുടെ husband വീട്ടിലേക്ക് വന്നു. ചേച്ചിയോട് സംസാരിച്ചു. പിണക്കങ്ങളും പരിഭവങ്ങളും എല്ലാം പറഞ്ഞു തീർത്തു. ചേട്ടൻ വീട്ടിലേക്ക് വന്നപ്പോ എനിക്ക് ആദ്യം ദേഷ്യം ആയിരുന്നു തോന്നിയത്. പക്ഷെ അമ്മയുടെയും ചേച്ചിയുടെയും അനുവിന്റെയും ഒക്കെ മുഖത്ത്

💬 Comments

View all comments