Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
വല്യ സന്തോഷം അത് തന്നെയാ. ഇതിനിടയിൽ മനുവും വാങ്ങിച്ചു ഒരു duke. Duke390 എടുക്കാനാ ഞാൻ പറഞ്ഞേ. പക്ഷെ അവൻ എടുത്തത് എന്റെ അതേ same വണ്ടി. നമ്പർ പ്ളേറ്റ് മാത്രം മാറ്റം ഉണ്ട്. കളർ വരെ ഒന്ന്. ഒരാഴ്‌ച മുൻപായിരുന്നു മനുവിന്റെയും ലക്ഷ്മിയുടെയും കല്യാണം. ആ കല്യാണം കൂടിയപ്പോ ഞാൻ കരുതിയില്ല രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ എന്റെയും അനുവിന്റെയും കല്യാണം ആണെന്ന്. അങ്ങനെ എന്റെ അനു എല്ലാ അർഥത്തിലും എന്റെ സ്വന്തമായി. ഇവിടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. ഞാൻ പോലും കണ്ടിട്ടില്ലാത്ത ഒരുപാട് ബന്ധുക്കൾ വന്നു. ചിലരൊക്കെ അനുവിനേം തുമ്പിയെയും ഒക്കെ കരയിപ്പിക്കാൻ വന്നവരായിരുന്നു. അനുവിന്റെ മുഖത്തെ പറ്റി ഓരോന്ന് പറഞ്ഞപ്പോ അവളുടെ കണ്ണിൽ നിന്നും വീണ ഒരു തുള്ളി കണ്ണുനീര് എന്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു. അവരോട് മറുപടി പറയണം എന്നുണ്ടായിരുന്നു പക്ഷെ അനുവെന്നെ തടഞ്ഞു. ഞാൻ കൊടുക്കാൻ ഉദ്ദേശിച്ച മറുപടി അമ്മയും ചേച്ചിയും അവർക്ക് കൊടുത്തു. ഒരു കാരണം പോയ അടുത്ത കാരണം കണ്ടുപിടിക്കും അതാ അവരുടെ സ്വഭാവം. അനുവിനെ വിട്ട് അവര് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അച്ഛന്റേം അമ്മടേം ലീലാവിലാസങ്ങൾ കുത്തിപൊക്കി. അവര് പറയുന്ന ഓരോ വാക്കും എന്റെ നെഞ്ചിലാ കൊണ്ടത് എന്തൊക്കെ പറഞ്ഞാലും ജനിപ്പിച്ചവരല്ലേ?? തുമ്പി എന്റെ തോളിൽ ചാരി വിതുമ്പി. എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ കണ്ണിൽ നിന്നും ഉതിർന്നു ഒരു തുള്ളി കണ്ണുനീർ. "നല്ലൊരു ദിവസത്തെ നശിപ്പിക്കാൻ ഇങ്ങനെയൊരുന്ന് വന്നോളും." അതിനുള്ള മറുപടിയും അമ്മയും ചേച്ചിയും തന്നെയാണ് കൊടുത്തത്. "അതേ തന്റെ മോളെന്നും അല്ലല്ലോ ഇവൻ
💬 Comments
View all comments