Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
അല്ല.
അവനതും പറഞ്ഞ് മെത്ത പൊക്കി അതിനടിയിൽ നിന്നും ഒരു ചുവന്ന പെട്ടി പുറത്തെടുത്തു. എന്നിട്ട് അത് അവൾക്ക് നേരെ നീട്ടി.
കാർത്തി: mm ഇത് ഇട്ട് നോക്ക്. ഞാൻ ഈ ഡ്രസ്സ് മാറ്റട്ടെ.
അവനതും പറഞ്ഞ് ബാത്റൂമിലേക്ക് നടന്നു. അവർക്കത് വല്യ വിഷമം ആണ് ഉണ്ടാക്കിയത്. അവളാ പെട്ടി ഭദ്രമായി അലമാരയിൽ വച്ചു. പിന്നെ മുഖമൊക്കെ തുടച്ച് താഴേക്ക് ഇറങ്ങി. ഡ്രെസ്സൊക്കെ മാറി തലമുടി ചീകിയൊതുക്കി ബോഡി സ്പ്രേ ഓക്കെയടിച്ച് ഒരു വെള്ള മുണ്ടും കറുത്ത ചെക്കിന്റെ ഷർട്ടും ഇട്ട് അവൻ താഴേക്ക് ചെന്നു.
താഴെ സോഫയിൽ തന്നെ ഇരുപ്പുണ്ട് അനുവും തുമ്പിയും.
തുമ്പി: എന്റെ ദേവീ ഇപ്പളെങ്കിലും വന്നല്ലോ. കാത്തിരുന്ന് മടുത്തു. വേഗം വയോ നടയിപ്പോ അടക്കും.
അവളതും പറഞ്ഞ് പുറത്തേക്കോടി. കൂടെ അനുവും. തന്നെ കണ്ടിട്ടും അനുവൊന്നും മിണ്ടാത്തത്തിൽ കാർത്തിക്ക് നല്ല വിഷമം തോന്നി. പക്ഷെ അവനത് പുറത്ത് കാണിച്ചില്ല. വാതില് പൂട്ടി കാർത്തിയും ഇറങ്ങി. നടക്കാവുന്ന ദൂരമേ ഉളളൂ അമ്പലത്തിലേക്ക്. പത്ത് മിനിറ്റ് യാത്ര. ഇറങ്ങിയ സമയം മുതൽ അവിടെ എത്തുന്ന വരെ തുമ്പി വായടിച്ചില്ല. ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു. കാർത്തിയും അനുവും ഒന്നും മിണ്ടിയില്ല. അത് തുമ്പി ശ്രദ്ധിച്ചതുമില്ല. കാരണം ഏട്ടന്റെയും ഏട്ടത്തിയുടെയും കൂടെയുള്ള ആ യാത്ര അവളെ അത്രത്തോളം സന്തോഷിപ്പിച്ചിരുന്നു. അമ്പലത്തിലെ ദേവിയോട് മനസുരുകി അവര് മൂവരും പ്രാർത്ഥിച്ചു. കുറെയേറെ നേരം അവിടെ ചിലവിട്ട ശേഷം അവര് തിരിച്ച് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി കാർത്തി ഒരു ഫ്രണ്ടിനെ കാണണം എന്ന് പറഞ്ഞ് ബൈക്കും എടുത്തിറങ്ങി. വഴിയിൽ വണ്ടിയൊന്ന് സൈഡാക്കി
💬 Comments
View all comments