0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

മരണശേഷം ദൈവങ്ങൾ എല്ലാം എനിക്ക് വെറുക്കപ്പെട്ടവരായിരുന്നു. എന്നാ അന്ന് ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല. എന്റെ തുമ്പി മോൾക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. ദൈവങ്ങൾ എനിക്ക് അവളെ തിരിച്ചു തന്നു.

അവൻ പറഞ്ഞു നിർത്തി.

അനു: മതി കാർത്തി. എനിക്ക് എനിക്കിപ്പോ നിന്നെ കുറിച്ച് ഓർക്കുമ്പോ തന്നെ എന്തോരം സന്തോഷം ആണെന്ന് അറിയോ. നീ എന്റെ ഭർത്താവ് ആണെന്ന് കേൾക്കുമ്പോ തന്നെ അഭിമാനമാ. ഇനി നമ്മടെ തുമ്പി മോളെ സങ്കടപ്പെടുത്താനെ പാടില്ല. നമ്മടൊപ്പം എപ്പളും അവളുണ്ടാവാണം.

കാർത്തി: അനു ഞാൻ ചെയ്തത് തെറ്റ് അല്ലേടി??

അനു: അല്ല കാർത്തി നീ ചെയ്തത് തന്നെയാ ശെരി. ഇനി ഒരു പെണ്ണ്കുട്ടികൾക്കും എന്റെയോ തുമ്പി മോളുടെയോ അവസ്ഥ വരരുത്. എല്ലാ ആണുങ്ങൾക്കും ഇതൊരു പാടം ആവണം.

കാർത്തി: ഞാനും ഒരാണാണ്.

അനു: എന്റെ ചെക്കനെ ഞാൻ അതില് ഉൾപ്പെടുത്തിട്ടില്ല. നമ്മടെ സമൂഹത്തിൽ നല്ലവരും ഉണ്ട് ചീത്തവരും ഉണ്ട്. ഈ കൊല, പാവപ്പെട്ട പെണ്ണ്കുട്ടികളെ കൈയും കണ്ണും കാണിച്ച് വശീകരിച്ച് അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവര് അവരെയൊക്കെയാണ് കൊല്ലേണ്ടത്. അതും നിന്നെ പോലെയുള്ളവരുടെ കൈകൾ കൊണ്ട്.

കാർത്തി: അനു എനിക്കൊരു കാര്യം കൂടെ നിന്നോട് പറയാനുണ്ട്.

അനു: എന്താടാ??

കാർത്തി: അത്....

"ദേ ചെക്കാ ആ അരുണെന്ന് പറയുന്നവൻ ചത്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ഇത് വരെ ഇങ്ങനെയൊരാള് മരിച്ചൂന്നും പറഞ്ഞ് വാർത്ത വന്നിട്ടില്ല. ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ ഇതിന്റെ പേരില് ഒരു കേസും നിനക്കോ നിന്റെ വേണ്ടപ്പെട്ടവർക്കോ നേരെ വരില്ല. അതെല്ലാം ന്റെ കൈലാസ നാഥൻ നോക്കിട്ടുണ്ട്. നീ ആ

💬 Comments

View all comments