Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
മനുവിനോട് പറഞ്ഞതേ പറഞ്ഞു. അത് പോട്ടെ, ഇനി അത് ആരോടും പറയാൻ നിക്കണ്ട. കേട്ടല്ലോ. എന്നോട് ഇപ്പളും സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുമ്പോലെ കേക്ക്. നീ അതിനി ആരോടും പറയാൻ നിക്കണ്ട. അവൻ ജനിച്ചിട്ടില്ല എന്ന് അങ്ങ് കരുതിയ മതി. നീ സന്തോഷത്തോടെ ജീവിക്ക്. കൂടെ ഉണ്ടാവും ഞാൻ എന്നും എന്റെ കള്ളന്റെ ഒപ്പം
പാറുവിന്റെ ശബ്‌ദം അവൻ പറയാൻ വന്നതിനെ ബന്ധിച്ചു.
അനു: കാർത്തി
കാർത്തി: അഹ്
അനു: എന്താ പറയാനുള്ളെ??
കാർത്തി: അത് പിന്നെ അഹ് I LOVE YOU.......
പഴതെല്ലാം മറന്ന് അവരിരുവരും കെട്ടിപ്പുണർന്ന് കിടന്നു.
അനു: I LOVE YOU TO കാർത്തി....
അവൾ അവന്റെ നെറ്റി തടത്തിൽ മുത്തി. പിന്നീട് അവന്റെ നെഞ്ചിൽ തല ചായിച്ച് കിടന്നു. അവൻ അവളുടെ മുടിഴികളിൽ വിരൽ ഓടിക്കുമ്പോ അവൾ അവന്റെ രോമം കിളിർത്ത് വരുന്ന നെഞ്ചിൽ തലോടി. ഇരുവരും അങ്ങനെ പതിയെ നിദ്രയിലേക്ക്.........
............................
"ഇപ്പൊ മകൾക്ക് സന്തോഷമായില്ലേ??"
"ആയി ഭഗവാനെ."
"നീ എന്നോട് ആകെ ചോദിച്ച വരം അടുത്ത ജന്മം അവന്റെതായി ജനിക്കാനാണ്. അത് അടുത്ത ജന്മം അല്ലേ. ഈ ജന്മത്തിൽ നിനക്ക് ഞാൻ രണ്ടാമത്തെ വരം തരാൻ പോകുന്നു. ആദ്യത്തെ വരം നീ ചോദിക്കാണ്ട് തന്നെ ഞാൻ തന്നിരുന്നു. നീ എന്ത് പറഞ്ഞാലും അത് നിന്റെ പ്രണനാഥന് കേൾക്കാൻ സാധിക്കും. ഇപ്പൊ ഈ നിമിഷം ഞാൻ അടുത്ത വരം തരാം. അച്ഛന്റേം അമ്മടേം സ്നേഹം ഒത്തിരി നാളൊന്നും നിനക്ക് കിട്ടില്ലല്ലോ. ആ സ്നേഹം ഇനി നിനക്ക് കിട്ടും."
"ഭഗവാനെ അങ്ങയോട്
💬 Comments
View all comments