Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]
ചമ്മി.
അനു: കൂടുതല് ചമ്മനൊന്നും നിക്കണ്ട. വേഗം വിട്ടോ.
കാർത്തി: നീ അമ്മയോടും ചേച്ചിയോടും ഒക്കെ പറഞ്ഞോ??
അനു: അതൊക്കെ ഞാൻ പറഞ്ഞോളം. എന്റെ ചെക്കൻ ഇപ്പൊ ചെല്ലാൻ നോക്ക്.
അവൻ ബെണ്ടിൽ നിന്നും എഴുന്നേറ്റു. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് അവനിറങ്ങി.
തുമ്പി: ചിലവുണ്ടെ ഏട്ടാ.
കാർത്തി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ട തുമ്പി വിളിച്ച് പറഞ്ഞു.
കാർത്തി: അതൊക്കെ ചെയ്യാമെടി. നിയൊന്ന് അടങ്ങ്. ഞാൻ പോയിട്ട് വരവേ.
തുമ്പി: അഹ്
അവൻ അവളോടും യാത്ര പറഞ്ഞിറങ്ങി. നേരെ ഓഫീസിലേക്ക്.
.....
രാത്രി വലിയൊരു പാർട്ടി തന്നെയായിരിന്നു വീട്ടിൽ ഒരുക്കിയിരുന്നത്. കാർത്തിയുടെ ഫ്രണ്ട്‌സ് അനുവിന്റെ ഫ്രണ്ട്‌സ് അമ്മ ചേച്ചി ചേട്ടൻ കുഞ്ഞ് മനു ലക്ഷ്മി അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്നു പാർട്ടിയിൽ. Night ഡ്യൂട്ടി ആയിരുന്ന മനു ലീവ് എടുത്താണ് പാർട്ടിയിൽ എത്തിയത്. ഏകദേശം പത്ത് പത്തരയോടെ പാർട്ടി അവസാനിച്ചു. അമ്മയൊഴിച്ച് ബാക്കി എല്ലാവരും യാത്ര പറഞ്ഞിറങ്ങി. എല്ലാം അവസാനിച്ച് കാർത്തി ബാൽക്കണിയിൽ വെറുതെ ആകാശം നോക്കി നിക്കുവായിരുന്നു. അവിടെ ചന്ദ്രന് ചുറ്റും ഒരുപാട് നക്ഷത്രങ്ങൾ നിൽക്കുന്നുണ്ട്. ഒരിളം തെന്നൽ അവന്റെ മുടിയിഴകളിൽ തട്ടി തലോടി കടന്നുപ്പോയി. ആ ഒരു നിമിഷം അവൻ കണ്ണുകൾ കൂട്ടിയടച്ചു. പിന്നീട് കണ്ണ് തുറന്നപ്പോ അവൻ കാണുന്നത് ചന്ദ്രന് ചുറ്റും നിന്ന നക്ഷത്രങ്ങളിൽ ഇപ്പൊ ഒന്ന് മാത്രമേ കാണാനുള്ളൂ.
"എന്താ ചെക്കാ ഇങ്ങനെ നോക്കുന്നെ അത് ഞാൻ തന്നെയാ. ഒരു കാര്യം പറയാനാ ഞാനിപ്പോ
വന്നത്. ഇനി ഒരിക്കലും നിനക്കെന്റെ ശബ്‌ദം കേൾക്കാൻ പറ്റില്ല. എന്ന് വിചാരിച്ച് നീ സന്തോഷപ്പെടണ്ട.
💬 Comments
View all comments