0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.1K

നിദ്രദേവീ അവളെ വേറേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും കാർത്തിയെ മാത്രം നിദ്രദേവീ തിരിഞ്ഞ് നോക്കിലാ. എന്തോ ദേഹത്ത് ഇഴയുന്ന പോലെ അവന് തോന്നി. നോക്കിയപ്പോ അനുവിന്റെ

കൈയാണ്. പെട്ടന്ന് തപ്പൽ നിർത്തി അവള് അവന്റെ ആ നെഞ്ചിൽ തല ചായ്ച്ചു.

കാർത്തി: ഇതായിരുന്നോ ഇത്രയും നേരം തപ്പിയത്.

അവൻ ആരോടന്നില്ലാതെ പറഞ്ഞു.

അനു: പോടാ പട്ടി.

ഉറക്കത്തിനിടെ അവൾ മറുപടി കൊടുത്തു. അവന്റെ ചുണ്ടിൽ സ്നേഹത്തിൽ ചാലിച്ച ഒരു ചിരി വിരിഞ്ഞു. അവൻ തന്റെ അധരങ്ങൾ അവളുടെ ആ മുടിയിഴകളിൽ അമർത്തി. അവനും തന്റെ കണ്ണുകൾ അടച്ചു. ഇത്തവണ അവനെ വിളിച്ചോണ്ട് പോവാൻ നിദ്രദേവീ നേരിട്ട് വന്നു.

അനു: കാർത്തി...,കാർത്തി...,കാർത്തി

നന്നായി ഉറങ്ങിക്കൊണ്ടിരുന്ന കാർത്തിയെ അനു തട്ടി വിളിച്ചു.

കാർത്തി: mm

ഉറക്കത്തിനിടെ അവൻ മൂളി.

അനു: കാർത്തി എഴുന്നേറ്റേ കാർത്തി ടാ...

അവൾ വീണ്ടും അവനെ വിളിച്ചുക്കൊണ്ടിരുന്നു.

കാർത്തി: എന്താടി??

ഉറക്കം നഷ്ടമായതിന്റെ എല്ലാ നീരസവും അവന്റെ മുഖത്ത് ഉണ്ടായിരുന്നു.

അനു: എണീറ്റിരുന്നെ.

കാർത്തി: എന്തിനാ?? നീ കാര്യം പറ.

അനു: അതൊക്കെ പറയാം. നീ എഴുന്നേക്ക്.

കാർത്തി: ഇവൾടെ ഒരു കാര്യം.

തലയും ചൊറിഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റിരുന്നു.

അനു: നിനക്കീ യക്ഷിയെയൊക്കെ വിശ്വാസം ഉണ്ടോ??

കാർത്തിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അനു: ടാ കാർത്തി

കാർത്തി: എന്താ പെണ്ണേ

അനു: ഞാൻ ചോദിച്ചത് വല്ലോം നീ കേട്ടോ??

കാർത്തി: അഹ് കേട്ടു.

അനു: എന്നിട്ടെന്താ ഒന്നും പറയാത്തെ??

കാർത്തി: ഓഹ് എനിക്കീ പ്രേതങ്ങളേം ഭൂതങ്ങളേം

💬 Comments

View all comments