0%

Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 6 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R][Climax]

Author : kkstories Read All Parts 4.2K

ഞാൻ. എന്നെയെയും തുമ്പിയെയും അടുത്തടുത്തിരുത്തി ഒരുരുള ചോറുരുട്ടി ഞങ്ങടെ വായിക്കകത്തേക്ക് വച്ചു തരും. ആ ഒരുരുള മതി വയർ നിറയാൻ. മനസ്സും. ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് അവരെ. കാണാണോന്ന് തോന്നിട്ടും ഉണ്ട്. പക്ഷെ കണ്ട് കഴിഞ്ഞാൽ ഉള്ളിലേക്ക് വരുന്നത് എന്റെ പാറുന്റെ മരിച്ച് കിടക്കുന്ന രൂപമാ. പിന്നെ അവരോട് തോന്നുന്നത് പകയാ. അവരുടെ മുഖം കാണുമ്പോ തോന്നുന്നത് ദേഷ്യാ.

അനു: സോറി ടാ.

കാർത്തി: ഏയ്. ഞാനാ നിന്നോട് സോറി പറയേണ്ടേ.

അനു: എന്തിന്??

കാർത്തി: നീന്റെ കഴുത്തിൽ താലി കെട്ടിയ നേരം ദേവിക്ക് കൊടുത്തൊരു വാക്കുണ്ട്. നിന്നെ ഒരിക്കലും കരയിപ്പിക്കില്ലെന്ന്. പക്ഷെ ഇന്ന് രാവിലെ ഞാൻ കാരണം നീ കരഞ്ഞു. സോറി ടി. ഇനി ഒരിക്കലും എന്റെ പെണ്ണ് കരയില്ല.

അനു: അയ്യേ നീ ഇതുവരെ അതൊന്നും വിട്ടില്ലേ?? എന്റെ ഭാഗത്തും ഉണ്ട് തെറ്റ്. ഞാനും പറയുന്നു സോറി. ഇപ്പൊ പ്രശ്നം തീർന്നെ. ഇനി ഇതിനെ പറ്റി സംസാരിച്ച അനുവിന്റെ തനി കൊണം നീ കാണും.

കാർത്തി: അത് ഞാൻ ഒരുപാട് കണ്ടിട്ടുള്ളതല്ലേ??

ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

അനു: ഛീ പോ വൃത്തിക്കെട്ടതെ. ഇനിയൊരു കാര്യം.

കാർത്തി: കൊല്ലും ഞാൻ.

അനു: plz ടാ ഇതും കൂടെ അറിഞ്ഞാൽ പിന്നെ ഞാൻ ഒന്നും ചോദിക്കില്ല. നിയാണെ സത്യം. എന്നിട്ടും വിശ്വാസം വരുന്നില്ലേ ഞാൻ ചോദിക്കുന്നില്ല പോരെ.

അതും പറഞ്ഞവൾ കപടദേഷ്യം നടിച്ചു.

കാർത്തി: വേണ്ട വേണ്ട ഇനി അതിന്റെ പേരിൽ പിണങ്ങണ്ട. ചോദിക്ക്.

അനു: ചോദിക്കട്ടെ??

ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു.

💬 Comments

View all comments